സ്വയം തൊഴിൽ ആഗ്രഹിക്കുന്നവർക്ക് കേരള സംസ്ഥാന സർക്കാർ ഒബിസിക്ക് നൽകുന്ന വായ്പ എന്നതിനെ കുറിച്ചാണ് നോക്കാൻ പോകുന്നത്.പരമാവധി ഒരു ലക്ഷം രൂപ മുതൽ പത്തു ലക്ഷം രൂപ വരെ ലഭിക്കുന്ന വായ്പ പദ്ദതിയാണ് ഇത്. ഒ.ബി.സി.കാർക്ക് മാത്രമേ ഈ വായ്പ പദ്ദതി ലഭിക്കുകയുള്ളു. ഗ്രാമങ്ങളിൽ 98000 രൂപയും നഗരങ്ങളിൽ 1,20,000 രൂപ താഴെ വാർഷിക വരുമാനം ഉള്ളവർക്ക് മാത്രമേ ലഭ്യമാകുള്ളൂ. 18 മുതൽ 55 വയസ്സിന്റെ ഇടയിൽ ഉള്ളവർക്ക് മാത്രം ഈ വായ്പ പദ്ദതി ലഭ്യമാകും.95% വരെ വായ്പ തുകയായി ലഭിക്കും.
ബാക്കി ഉപഭോക്കത്താവ് കണ്ടെത്തണം.സ്വയം തൊഴിൽ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് പരമാവധി ലഭിക്കുന്ന തുക പത്ത് ലക്ഷം രൂപയാണ്. പലിശ നിരക്ക് എന്ന് പറയുന്നത് അഞ്ചു ലക്ഷം രൂപ വരെ ആറ് ശതമാനവും അഞ്ചു ലക്ഷത്തിനു മുകളിൽ ഉള്ളതാണെങ്കിൽ ഏഴ് ശതമാനം വരെയാണ്.തിരിച്ചടവ് കാലാവധി. രണ്ട് ലക്ഷം രൂപ വരെയാണെങ്കിൽ 60 മാസവും രണ്ട് ലക്ഷം രൂപ മുതൽ അഞ്ചു ലക്ഷം രൂപവരെയാണെങ്കിൽ 72 മാസവും അഞ്ചു ലക്ഷം രൂപയുടെ മുകളിൽ ആണെങ്കിൽ 84 മാസവുമാണ്.മതന്യുനപക്ഷ വിഭാഗകാർക്ക് രണ്ട് സ്വയം തൊഴിൽ വായ്പ പദ്ദതികളാണ് കോര്പറേഷൻ നടപ്പിലാക്കുന്നത്.
ആദ്യത്തെ പദ്ദതിയിൽ ഗ്രാമങ്ങ്ങളിൽ 98000 രൂപയും നഗരങ്ങളിൽ 1,20,000 രൂപ താഴെ വാർഷിക വരുമാനം ഉള്ളവർക്ക് മാത്രമേ ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുള്ളു. 18 മുതൽ 55 വയസ് വരെയുള്ളവർക്ക് ഈ പദ്ദതിയുടെ ഭാഗമാകാൻ കഴിയുള്ളു.പരമാവധി വായ്പ തുക ലഭിക്കുന്നത് 20 ലക്ഷം രൂപവരെയാണ്.രണ്ടാം പദ്ദതിയിൽ ഗ്രാമങ്ങളിൽ ആറ് ലക്ഷം രൂപ താഴെ വാർഷിക വരുമാനം ഉള്ളവർക്ക് അപേഷിക്കാൻ സാധിക്കും.പരമാവധി മുപ്പത് ലക്ഷം രൂപവരെയാണ് വായ്പ തുക ലഭിക്കുന്നത്.സ്ത്രീകൾക്ക് 6% രൂപ പലിശ നിരക്കിലും പുരക്ഷമാർക്ക് 8% പലിശ നിരക്കിലുമാണ് വായ്പ അനുവദിക്കുന്നത്. മറ്റ് വിശദമായ കാര്യങ്ങൾക്ക് വീഡിയോ കണ്ടു മനസിലാക്കാം.
