50000 രൂപ ലോൺ ആയി ലഭിക്കും

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ നമ്മൾ എല്ലാം തന്നെ ഇപ്പോൾ കടന്നു പോകുന്നത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ്.നമുക്ക് അറിയാം ഇത് മൂലം നിരവധി പേരാണ് തൊഴിൽ രഹിതരായി മാറിയത്. കൂടാതെ പ്രായമാവർക്ക് പുറത്തു പോയി ഒരു തൊഴിലും ചെയ്യാൻ പറ്റാത്ത സാഹചര്യവുമാണ് നിലവിലുള്ളതും. ഈ ഒരു സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഇപ്പോൾ 50,000 രൂപ വരെ വായ്പാ നൽകാൻ ഒരുങ്ങുകയാണ്. 50 വയസ്സിനും 65 വയസിനും ഇടയിൽ പ്രായമാർക്ക് ,അതും ഏകദേശം 25 ശതമാനത്തോളം സബ്സിഡിയോടുകൂടിയാണ് ഈ വായ്പാതുക ലഭിക്കുന്നത്.

അതായത് 12,500 രൂപയോളം തുക നിങ്ങൾ തിരിച്ചടയ്‌ക്കേണ്ടതില്ല എന്ന് സാരം. അങ്ങനെ വരുമ്പോൾ 37,500 രൂപ മാത്രം നമ്മൾ തിരിച്ചടച്ചാൽ മതിയാകുന്നതാണ്. സംസ്ഥാന സർക്കാരിന്റെ “നവജീവൻ” എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ഒരു വായ്പാ സംരംഭം നിലവിൽ വന്നത്. 2021 ജനുവരി 15 തൊട്ടാണ് ഈ ഒരു ആനുകൂല്യം ലഭിക്കാൻ പോകുന്നത്. ചെറിയ ബിസിനെസ്സ് സംരംഭങ്ങൾ ആരംഭിക്കുവാനും അല്ലെങ്കിൽ മറ്റു ആവശ്യങ്ങൾക്കും നിങ്ങൾക്ക് ഈ തുക വിനിയോഗിക്കാവുന്നതാണ്. അൻപത് വയസ്സിനു മുകളിൽ പ്രായമായ വിധവകൾ, ഭിന്നശേഷിക്കാർ, തുടങ്ങിയ ആളുകൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് ഈ തുക ലഭിക്കുകയുള്ളു. കൂടാതെ തുടർച്ചയായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് പുതുക്കുന്നവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഈ ഒരുലോണിനായി അപേക്ഷിക്കുന്നവർക്ക് വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത് എന്ന ഒരു നിബന്ധന ഉണ്ട്. ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കുകൾ കെ.എസ്.എഫ്.ഇ മുതലായ ബാങ്കുകൾ മുഘേനയാണ് ഈ ലോൺ ലഭിക്കുന്നത്. വീട്ടിൽ മറ്റു മുതിർന്ന അംഗങ്ങൾ ഉണ്ടെങ്കിൽ അവരുടെ പേരിൽ വീട്ടിലെ മറ്റു അംഗങ്ങൾക്കും ലോൺ എടുക്കാൻ ഈ പദ്ധതി വഴി സാധിക്കുന്നതാണ്. employment.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കുവാനുള്ള അപേക്ഷ ഫോറം ലഭിക്കുന്നതാണ്.

Leave a Reply