കേരള ബിവറേജസ് കോര്‍പ്പറേഷനില്‍ എൽ.ഡി. ക്ലാർക്ക് ആവാം

കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ച്ചറിങ് & മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡ് വകുപ്പിൽ എൽ.ഡി. ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരളം പി.എസ്.സി വിജ്ഞാപനം. താല്പര്യമുള്ളവർക്ക് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 05.01.2021.

വകുപ്പ്: കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ്
തസ്തിക: എൽ.ഡി. ക്ലാർക്ക്
ശമ്പളം : ₹ 9190-15780/-
പ്രായപരിധി : 18-36, അർഹതയുള്ള വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്.

അപേക്ഷിക്കേണ്ട രീതി : ഉദ്യോഗാർത്ഥികൾ വൺ ടൈം രജിസ്ട്രേഷൻ അനുസരിച്ച് രജിസ്റ്റർ ചെയ്യണം
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.keralapsc.gov.in.) രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് രജിസ്റ്റർ ചെയ്തവർക്ക് അവരുടെ ഉപയോക്തൃ-ഐഡി ഉപയോഗിച്ച് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനം നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

ഔദ്യോഗിക വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

Leave a Reply