6000 അല്ല ഇനി 10000

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം വർഷത്തിൽ 6000 രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് എത്തി ചേരുന്നുണ്ട്. ഇപ്പോൾ തുക കിട്ടി കൊണ്ടിരിക്കുന്നവർക്കും പുതുതായി അപേക്ഷിക്കാൻ പോകുന്നവർ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇവിടെ ഷെയർ ചെയ്യുന്നത്. സാധാരണയായി 6000 രൂപയാണ് ഈ പദ്ധതി പ്രകാരം കിട്ടിയിരുന്നത്. 2 സെന്റ് ഭൂമിയെങ്കിലും സ്വന്തമായി ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

ഇതിനായി റേഷൻ കാർഡും ബാങ്ക് അക്കൗണ്ടും മാത്രം മതിയാകും. 4 മാസം കൂടുമ്പോൾ 2000 രൂപ വീതമാണ് ലഭിച്ചു കൊണ്ടിരുന്നത്. എന്നാൽ ഇനി ഇത് 10000 രൂപയായി ഉയർത്താൻ സാധ്യത ഉണ്ടെന്നാണ് പല നാഷണൽ മീഡിയകളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ സാധിച്ചത്. കേന്ദ്ര ബഡ്ജറ് അനുബന്ധിച്ചാകും ഇത് ഉയർത്തുന്നത് എന്നാൽ അറിയാൻ സാധിക്കുന്നത്. സാധാരണയായി ബഡ്ജറ്റിൽ നിരവധി ക്ഷേമ സഹായ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്.

ഇപ്പ്രാവശ്യം അതിൽ കർഷകർക്ക് ലഭിക്കുന്ന 6000 രൂപ 10,000 രൂപയായി ലഭിക്കാൻ സാധ്യതയുണ്ട്. ഇത് വരെ ഈ പദ്ധതിയിലേക്ക് അപേക്ഷിച്ചിട്ടില്ലാത്തവർ കൃഷി ഭവാനോ ജനസേവന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടിട്ടോ അപേക്ഷകൾ സമർപ്പിക്കുക.

Leave a Reply