കേരള ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ എ.സി.ആർ ലാബുകൾലേക്ക് ലാബ് ടെക്നിഷ്യൻ ഗ്രേഡ് II, ജൂനിയർ ലാബ് അസിസ്റ്റൻറ് ഗ്രേഡ് II എന്നീ തസ്തികകളിലേക്കാണ് അവസരം. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്.
ലാബ് ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയിൽ ആവശ്യമായ യോഗ്യത ബി.എസ്.സി എം.എൽ.ടി / ഡി.എം.എൽ.ടി, കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ്. 45 വയസ്സാണ് പരമാവധി പ്രായപരിധി. 16,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
ജൂനിയർ ലാബ് അസിസ്റ്റൻറ് ഗ്രേഡ് II തസ്തികയിൽ വി.എച്ച്.എസ്.ഇ എം.എൽ.ടി, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. 45 വയസ്സ് ആണ് പരമാവധി പ്രായപരിധി. 14,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ നവംബർ 20, 2021 വൈകുന്നേരം 4 മണിക്ക് മുൻപായി മാനേജിങ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്, ആസ്ഥാന കാര്യാലയം, ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കുക. അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷകരുടെ ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ ചേർക്കുക. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
