പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ജോലി

മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ താത്കാലിക നിയമനം. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആര്‍.റ്റി.പി.സി.ആര്‍ ലാബിലേക്ക് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴില്‍ റിസര്‍ച്ച് ഓഫീസര്‍, ലാബ് ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലീനിങ് സ്റ്റാഫ് ഉൾപ്പടെ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടക്കുന്നു.

റിസര്‍ച്ച് ഓഫീസര്‍ തസ്തികയിൽ രണ്ട് തസ്തികയിൽ , ആവശ്യമായ യോഗ്യത എം.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി/ബയോടെക്‌നോളജി/മോളിക്യുലാര്‍ ബയോളജി, പ്രായപരിധി 18-36, ദിവസവേതനം 833 രൂപ.

ലാബ് ടെക്‌നീഷ്യന്‍ തസ്തികയിൽ ഒമ്പത് തസ്തികയിൽ , ആവശ്യമായ യോഗ്യത ബി.എസ്.സി എം.എല്‍.റ്റി/ഡിഎംഎല്‍റ്റി(ഡിഎംഇ അംഗീകൃതം) പ്രായപരിധി 18-36, ദിവസവേതനം 466 രൂപ.

ലാബ് അസിസ്റ്റന്റ് തസ്തികയിൽ നാല് തസ്തികയിൽ , ആവശ്യമായ യോഗ്യത വി.എച്ച്.എസ്.സി എം.എല്‍.റ്റി, ഡി.എല്‍.റ്റി, പ്രായപരിധി 18-36, ദിവസവേതനം 450 രൂപ.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിൽ മൂന്ന് തസ്തികയിൽ , ആവശ്യമായ യോഗ്യത ഡിഗ്രിയും ഡി.സി.എ/പി.ജിഡി.സി.എ പ്രായപരിധി 18-36, ദിവസവേതനം 450 രൂപ.

ക്ലീനിങ് സ്റ്റാഫ് തസ്തികയിൽ രണ്ട് ഒഴിവുകൾ , ആവശ്യമായ യോഗ്യത എസ്.എസ്.എല്‍.സി പാസായിരിക്കണം. പ്രായപരിധി 18-41, ദിവസവേതനം 450 രൂപ.

ആര്‍.റ്റി.പി.സി.ആര്‍ ലാബില്‍ കോവിഡ് ബ്രിഗേഡ് ആയി ജോലി ചെയ്ത് മുന്‍പരിചയം ഉളളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 22-ന് രാവിലെ 9-ന് മെഡിക്കല്‍ കോളേജ് സി.സി.എം ഹാളില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. 2021 ഡിസംബര്‍ 31 വരെയാണ് നിയമന കാലാവധി.

Leave a Reply