തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രിയിൽ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ് തസ്തികയിലേക്ക് നിയമനം നടക്കുന്നു. വികസന സമിതിയുടെ കീഴില്‍ ഒഴിവുളള ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനം ആയിരിക്കും. താല്പര്യമുള്ളവർ ഫെബ്രുവരി 15 മുൻപായി അപേക്ഷ സമർപ്പിക്കുക.
ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും നല്ല ശാരീരിക ക്ഷമതയും 50 വയസില്‍ താഴെ പ്രായമുളള ഉദ്യോഗാര്‍ത്ഥികള്‍ ക്ക് ആണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുളളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ആശുപത്രി ഓഫീസില്‍ നേരിട്ടോ hdsinterview@gmail.comഎന്ന ഇ-മെയിലിലോ, തപാല്‍ മാര്‍ഗത്തിലോ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 15-ന് വൈകിട്ട്, 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് നേരിട്ടോ 0484-2777489/2776043 നമ്പരിലോ അറിയാം.
വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം.കോട്ടയം, വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ഇന്റർവ്യൂ നടക്കുന്നു. താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമന൦. ഫെബ്രുവരി 05, രാവിലെ 11 ന് ആണ് ഇന്റർവ്യൂ നടത്തുന്നത്. കോവിഡ് ബ്രിഗേഡായി ജോലി ചെയ്തവർക്ക് പങ്കെടുക്കാം.
താല്പര്യമുള്ളവർ കോവിഡ് ബ്രിഗേഡായി ജോലി ചെയ്ത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, അംഗീകൃത രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ എന്നിവ സഹിതം വൈക്കം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം.
കുടുംബശ്രീ ഇടുക്കി ജില്ലാ മിഷനിൽ ജോലി നേടാൻ അവസരം.ജലജീവന്‍മിഷന്‍ പദ്ധതിയുടെ നിര്‍വ്വഹണ സഹായ എജന്‍സിയായി ഇടുക്കി ജില്ലയിലെ 16 ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രിയെ നിയോഗിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലുള്ള വീടുകളിലേക്ക് ശുദ്ധ ജലവിതരണം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും, നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനും രണ്ട്് തസ്തികകളിലേക്ക് കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ ടീം ലീഡറാകാന്‍ താല്‍പര്യമുള്ളവിരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
എംഎസ്ഡബ്ലയു/എംഎ സോഷ്യോളജി ബിരുദാ ന്തരബിരുദം, ഗ്രാമ വികസന പദ്ധതിയുമായി ബന്ധെപ്പട്ട് 3 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം എന്നിവയാണ് ആവശ്യമായ യോഗ്യത. ജലവിതരണ പദ്ധതികളില്‍ ജോലി പരിചയം, ടുവിലര്‍ ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം കുടുംബശ്രീ ജില്ലാ മിഷന്‍ സിവില്‍ സ്റ്റേഷന്‍, പൈനാവ് കുയിലിമല ഓഫീസില്‍ 2022 ഫെബ്രുവരി 15 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് എത്തിച്ചേരണം. ഇടുക്കി ജില്ലക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും . 18 മാസത്തെ കരാർ അടിസ്ഥാനത്തിലാകും നിയമനം.
2 പഞ്ചായത്തുകള്‍ക്ക് ഒരാള്‍ ആണ് ടിം ലീഡര്‍ എങ്കിൽ ഒരു പഞ്ചായത്തില്‍ നിന്നും 8000 രൂപ വീതം നിശ്ചിതതുകയും കൂടാതെ അതാതു മാസത്തെ ടാര്‍ജറ്റ് പൂര്‍ത്തികരിക്കുന്ന മുറക്ക് 4500 രൂപയും ഉള്‍പ്പെടെ 12500 രൂപ ഒരു പഞ്ചായത്തില്‍ നിന്നും അനുവദിക്കും. ഒരു പഞ്ചായത്ത് മാത്രമാണെങ്കില്‍ 10000 പഞ്ചായത്ത് രൂപ പ്രതിമാസ വേതനവും കൂടാതെ ടാര്‍ജറ്റ് പൂര്‍ത്തികരിക്കുന്നതനുസരിച്ച് ഇന്‍സെന്റീവായി 6000 രൂപയും ലഭിക്കും.
