കേരളത്തിലുള്‍പ്പടെ 641 ഒഴിവുകള്‍

ഐസിഎആർ- ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ടെക്നീഷ്യൻ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. 2022 ജനുവരി 10 വരെയാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.

അപേക്ഷയുടെ അവസാന തീയതി: ജനുവരി 10, 2022
ഓൺലൈൻ ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയുടെ തീയതി: ജനുവരി 25 മുതൽ ഫെബ്രുവരി 5, 2022 വരെ

യോഗ്യത : ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് മെട്രിക്കുലേഷൻ പാസ് ആയിരിക്കണം. കുറഞ്ഞ പ്രായപരിധി 18 നും 30 നും ഇടയിൽ ആയിരിക്കണം.

അപേക്ഷാ ഫീസ് : യുആർ/ഒബിസി-എൻസിഎൽ(എൻസിഎൽ)/ഇഡബ്ല്യുഎസ് വിഭാഗത്തിൽ പ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസായി ₹1000/- ആയിരിക്കും. സ്ത്രീകൾ/ പട്ടിക ജാതി/പട്ടിക ഗോത്രം/വിമുക്ത ഭടന്മാർ / ബെഞ്ച്മാർക്ക് വൈകല്യമുള്ള വ്യക്തി എന്നിവ അപേക്ഷാ ഫീസായി ₹300/- രൂപയും അടയ്ക്കണം.

ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply