കാർഷിക മേഖലയിൽ സംരംഭം ഉള്ളവർക്കും തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും കാർഷിക യന്ത്രവത്കരണ പദ്ധതി അഥവാ Direct Benefit Transfer in Agriculture Mechanization* എന്ന പദ്ധതി വഴി സഹായം. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിലാണ് ഈ സേവനം ജനങ്ങളിലേക്ക് ലഭ്യമാക്കുന്നത്. ഈ പദ്ധതിപ്രകാരം മെഷീനുകൾക്ക് സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും ഗുണഭോകതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്.
ഈ പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്നതോട് കൂടി വാങ്ങാൻ കഴിയുന്ന മെഷീനുകൾ താഴെ പറയുന്നു. വിവിധയിനം ട്രാക്റ്ററുകൾ, എല്ലാവിധ ആവി പുക ഉണക്കൽ യന്ത്രങ്ങൾ, നടീൽ യന്ത്രങ്ങൾ, കഴുകൽ യന്ത്രങ്ങൾ, ഇലക്ട്രോണിക് സോളാർ കാർഷിക യന്ത്രങ്ങൾ, കാർഷിക അനുബന്ധ ശുചീകരണ യന്ത്രങ്ങൾ തുടങ്ങിയവയും,അലുമിനിയം കോവണികൾ, പുൽവെട്ടു യന്ത്രമടക്കമുള്ള കാർഷിക ഉപകരണങ്ങളും, കൊയ്ത്തു മെതി യന്ത്രങ്ങൾ, പൊടിക്കൽ അരയ്ക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങളും മറ്റും ആണ്.
ഈ പദ്ധതി വഴിയുള്ള ആനുകൂല്യം ലഭ്യക്കാൻ https://agrimachinery.nic.in/Farmer/Management/Index എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യുമ്പോൾ ആധാർ കാർഡും, പാസ്പോര്ട്ട് സൈസിലുള്ള ഫോട്ടോയും, കൃഷിഭൂമിയുടെ രേഖകളും, ബാങ്ക് പാസ്ബുക്കിന്റെ കോപ്പിയും, തിരിച്ചറിയൽ രേഖയും ( ആധാർ കാർഡ് / ഡ്രൈവിംഗ് ലൈസെൻസ് / വോട്ടർ ഐഡി കാർഡ് / പാൻ കാർഡ് / പാസ്പോർട്ട് ) , SC / ST / OBC വിഭാഗത്തിൽ പെടുന്നവരാണെങ്കിൽ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , എന്നിവയുടെ സ്‌കാൻ ചെയ്ത കോപ്പിയും കരുതുക. സംരംഭകർക്കും, സൊസൈറ്റികൾക്കും, സ്വാശ്രയ സംഘങ്ങൾക്കും, കാർഷിക യന്ത്ര – ഉപകാരണനിർമ്മാതാക്കൾക്കും,ആനുകൂല്യങ്ങൾ കൈപ്പറ്റാനും അപേക്ഷിക്കാനുമുള്ള യോഗ്യതയുണ്ട്.
ഔദ്യോഗിക വെബ്സൈറ്റ് |
ലിങ്ക് |
