അംഗങ്ങൾക്ക് ലഭിക്കുന്ന സഹായം വർദ്ധിപ്പിച്ചേക്കും

അമ്മമാർക്ക് ലഭിച്ചിരുന്നു 2500 രൂപ 7500 രൂപയായി ഉയർത്തിയിട്ടുണ്ട്. ഇത് ആർക്കൊക്കെ ലഭിക്കുമെന്നും ഈ പദ്ധതിയുടെ കൂടുതലാ വിവരങ്ങൾക്കും തുടർന്ന് വായിക്കുക. ESIC (എംപ്ലോയ്‌ സ്റ്റേറ്റ് ഇൻഷുറൻസ് കോഓപറേഷൻ) ഈ പദ്ധതിയിൽ അംഗങ്ങളായ ഗർഭിണികളായി സ്ത്രീകൾക്കാണ് ലഭിച്ചിരുന്ന 2500 രൂപ ധനസഹായം ഇപ്പോൾ 7500 രൂപയായി ഉയർത്തിയിട്ടുണ്ട്. ESIC ഡിസ്‌പെൻസറി സൗകര്യം ഇല്ലാത്ത പ്രസവ സേവനം ആശുപത്രിയിൽ ലഭിക്കാത്ത അവസരത്തിൽ അവർക്ക് ലഭിച്ചിരുന്ന തുകയാണ് 2500 ൽ നിന്നും 7500 അയി ഉയർത്തിയിട്ടുള്ളത്.

നിരവധി എതിർപ്പുകൾ ഇതിനെ ചൊല്ലി ഉയർന്നു വന്ന പശ്ചാത്തലത്തിൽ അന്തിമ തീരുമാനം 30 ദിവസത്തിനുള്ളിൽ ഉണ്ടാകും.ESIC എന്നാൽ സംസ്ഥാന ഇൻഷുറൻസ് പദ്ധതിയാണ്. 10 മുതൽ 20 വരെ ജീവനക്കാരുള്ള കടകൾക്കോ കമ്പനികൾക്കോ ആണ് ഈ പദ്ധതിയിൽ ചേരാൻ കഴിയുന്നത്. നിരവധി ആനുകൂല്യങ്ങളാണ് ഈ പദ്ധതിയിൽ ചേരുന്നവർക്ക് ലഭിക്കുന്നതാണ്.

ജോലി നഷ്ടപ്പെട്ടാൽ അംഗത്തിന് 3 മാസത്തേക്ക് ശമ്പളം ലഭിക്കും. പ്രൈവറ്റ് ആശുപത്രികളിൽ പെട്ടെന്ന് ചികിത്സ ആവശ്യം വന്നാൽ ലഭ്യമാകും, അംഗം മരണപ്പെട്ടാൽ അർഹതപ്പെട്ടവർക്ക് ശമ്പളത്തിന്റെ 90% എല്ലാ മാസവും ലഭിക്കും.

Leave a Reply