കയ്യിൽ പൈസ ഇല്ലെങ്കിലും സ്വന്തമായ ബിസ്സിനെസ്സ് തുടങ്ങാം.

എല്ലാവർക്കും നാട്ടിൽ തന്നെ പുതിയൊരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹമുണ്ടാകും.പക്ഷെ പണം കൈയ്യിലില്ലാത്തതുകൊണ്ട് പലരും പുതിയൊരു സംരഭം തുടങ്ങുന്നതിനെ പറ്റി ആലോചിക്കാറില്ല.എന്നാൽ നമുക്ക് കുറച്ച് ബിസ്സിനെസ്സ് പരിചയപ്പെടാം,ഒരുപാട് പണച്ചിലവില്ലാതെ സാധാരണക്കാരന് ആരംഭിക്കാന്‍ കഴിയുന്ന ബിസിനസുകള്‍. തുടങ്ങാൻ പോകുന്ന ബസ്സിനെസ്സിനെ പറ്റി നല്ല അറിവും വിജയിക്കാം എന്നുള്ള ആത്മവിശ്വാസവും ഉണ്ടെങ്കിൽ സംരംഭകന് മതി ഈ ബിസിനസുകളില്‍ നിങ്ങള്‍ക്ക് ശോഭിക്കാം.

ബ്യൂട്ടീഷന്‍ ജോലി വലിയ പണച്ചിലവില്ലാതെ തുടങ്ങാൻ പറ്റിയ ഒന്നാണ്.ഈ കാലഘട്ടത്തിൽ ബ്യൂട്ടീഷന്‍മാര്‍ ക്ലയിന്റ്സിന്റെ വീടുകളില്‍ നേരിട്ടെത്തിയാണ് സേവനങ്ങള്‍ നല്‍കുന്നത്. കല്യാണം പോലുള്ള ചടങ്ങുകൾ നടക്കുമ്പോൾ കസ്റ്റമർ വീടുകളിൽ പോയി മുഖം മോഡി ആക്കാൻ പോകാറുണ്ട്,അത് കൊണ്ട് തന്നെ ബ്യൂട്ടീഷന്‍ ജോലി അറിയുന്നവര്‍ക്ക് പണച്ചിലവില്ലാതെ നല്ല വരുമാനം നേടാന്‍ ബ്യുട്ടീഷ്യൻ ബിസ്സിനെസ്സ് ഒരു മാര്‍ഗമാണ്.
beautician എന്നതിനുള്ള ചിത്ര ഫലം

ബേബി സിറ്റിംഗ് സംരഭം ആണ് അടുത്ത.ബേബിസിറ്റിംഗ് ബിസിനസില്‍ വന്‍ കുതിപ്പാണുണ്ടാകാൻ പ്രധാന കാരണം പെട്ടന്നുണ്ടാവുന്ന നഗരവല്‍ക്കരണം ആണ് .ആത്മാർഥമായി നല്ല രീതിയില്‍ നോക്കാന്‍ കഴിയുമെങ്കില്‍ എളുപ്പം പണമുണ്ടാക്കാനാവുന്ന മറ്റൊരു വഴിയാണിത്.നാട്ടിൽ ഒരുപാട് പേർ ഇതേ വഴിയിൽ പൈസയുണ്ടാക്കുന്നുണ്ട്.
baby sitting job എന്നതിനുള്ള ചിത്ര ഫലം

സിമ്പിൾ ആയി തുടങ്ങാൻ പറ്റിയ മറ്റൊരു സംരംഭം ആണ് ടിഫിന്‍ സര്‍വ്വീസ്. നന്നായി വ്യത്യസ്തമായ വിഭവങ്ങൾ പാചകം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ,എങ്കിൽ ടിഫിന്‍ സര്‍വീസ് പരീക്ഷിക്കാം. ഇന്ന് ഒരുപാട് ആളുകളും വീട്ടിലുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെടുന്നവരാണ്.വീട്ടിൽ ഉണ്ടാക്കുന്ന വൃത്തിയും രുചിയും ഉണ്ടെന്ന് പൊതുവെ സംസാരം ഉണ്ട്. വീട്ടില്‍ നിന്ന് ചെയ്യാവുന്ന ബിസ്സിനെസ്സ് ആയതിനാൽ മൂലധനത്തിന്റെ ആവശ്യവുമില്ല.
tiffin service എന്നതിനുള്ള ചിത്ര ഫലം

പെറ്റ് കെയര്‍ ആണ് അടുത്ത സംരംഭം.നാട്ടിൽ വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട് അത് കൊണ്ട് തന്നെ ഒരു പെറ്റ് കെയറിന് സാധ്യതകള്‍ ഏറെയുണ്ട്. സ്വന്തമായി ഉള്ള സ്ഥലത്തു തന്നെ ഒരുപാട് പൈസയൊന്നും ചെലവാക്കാതെ തുടങ്ങാൻ പറ്റിയ ഈ ബിസ്സിനെസ്സ് കുറച്ച കാണിച്ചാൽ വിജയിക്കുന്ന ഒരു നല്ല സംരംഭം ആയിരിക്കും.
pet care എന്നതിനുള്ള ചിത്ര ഫലം

അത് പോലെ മറ്റു 2 ജോലികൾ ആണ് ട്യൂഷൻ എടുക്കുന്നതും ഡാന്‍സും എയറോബിക്സും.കുട്ടികളെ നഎന്നായി പഠിപ്പിക്കാൻ കഴിവും അറിവും ഉണ്ടെങ്കിൽ മികച്ച മാർഗമാണിത്. നിങ്ങൾ ഒരു ഡാന്‍സറാണെങ്കില്‍ പഴയ കഴിവുകളെല്ലാം ഒന്നു പൊടിതട്ടിയെടുത്ത് നിങ്ങള്‍ക്ക് സമ്പാദിക്കാനാവും.ഈ 2 ബിസ്സിനെസ്സ് ആണ് നിങ്ങൾക്ക് പൈസ ചിലവില്ലാതെ ചെയ്യാൻ പറ്റിയ മറ്റു 2 ബസ്സിനെസ്സുകൾ.

aerobics dance എന്നതിനുള്ള ചിത്ര ഫലം

Leave a Reply