കേരഫെഡിന്റെ രണ്ട് പ്ലാൻറുകളിലേക്ക് വർക്കർമാരെ ആവശ്യമുണ്ട്. ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നു. മേൽപ്പറഞ്ഞ സ്ഥാപനത്തിൽ ജോലി ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 24 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
കേരള ഫെഡ് ഓയിൽ കോംപ്ലക്സ് കരുനാഗപ്പള്ളി, കൊല്ലം & കേരഫെഡ് കോക്കനട്ട് കോംപ്ലക്സ് നടുവണ്ണൂർ, കോഴിക്കോട് ഇന്ന് പ്ലാൻറുകളിലേക്കാണ് വർക്കർമാരെ ആവശ്യമുള്ളത്. 18 വയസ്സു മുതൽ 40 വയസ്സുവരെ യാണ് പ്രായപരിധി. സംഭരണ വിഭാഗത്തിലുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
നിലവിൽ കേരഫെഡിന്റെ പ്ലാന്റുകളിൽ ജോലിചെയ്യുന്ന ചുമട്ട് തൊഴിലാളികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇവർക്ക് മുൻഗണന ലഭിക്കും. എഴുത്തുപരീക്ഷയുടെ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുന്നത്.
താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചശേഷം പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ താഴെ വിലാസത്തിലേക്ക് ഡിസംബർ 24, 2021 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷിക്കുക. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് വർക്കർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പടുത്തുക.
ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാനും അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക.
