പത്താം ക്ലാസ്സ്, പ്ലസ് ടു പാസായവർക്ക് വർഷം 20,000 രൂപ വരെ സ്കോളർഷിപ്പ് ലഭിക്കുന്നതിനെ കുറിച്ചാണ് ഇവിടെ നോക്കാൻ പോകുന്നത്. ലൈഫ് ഇൻഷുറൻസ് കോർപറേഷനാണ് പ്രതിവർഷം 20,000 രൂപ വരെ വരുന്ന സ്കോളർഷിപ്പ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ് എന്നാണ് അറിയപ്പെടുന്നത്. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവരും പഠനത്തിൽ മികച്ച കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്കും, ഉപരിപഠനത്തിനും, തൊഴിൽ നേടിയെടുക്കുവാനുമാണ് ഈ സ്കോളർഷിപ്പ് പദ്ദതി നടപ്പിലാക്കുന്നത്.
പത്താം ക്ലാസ്സ് പ്ലസ് ടു പരീക്ഷ വിജയിച്ചവർക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. സർക്കാർ, സ്വകാര്യ സ്ഥാപനത്തിലും പഠനം നടത്തുന്നവർക്കും ഈ സ്കോളർഷിപ്പിലേക്ക് അപേക്ഷിക്കാം. ഒരു കുടുബത്തിൽ നിന്നും ഒരു വിദ്യാർത്ഥിക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുള്ളു. കൂടാതെ വിദ്യാർത്ഥിയുടെ മാതാപിതാക്കൾക്ക് വർഷം രണ്ട് ലക്ഷം രൂപ ശമ്പളം കവിയാൻ പാടില്ല.
2019-2020 അധ്യാനവർഷം 60 ശതമാന മാർക്ക് കുറയാതെ പത്താം ക്ലാസ്സ് വിജയിച്ചു തൊഴിലധിഷ്ടിത ഉപരി പഠനം നടത്തുന്നവർക്ക് അപേക്ഷിക്കാൻ അർഹതയുള്ളത്.
അതുപോലെ 2019-2020 അധ്യാനവർഷം 60 ശതമാന മാർക്ക് കുറയാതെ പ്ലസ് ടു പരീക്ഷ വിജയിച്ചവർക്കും അപേക്ഷിക്കാൻ സാധിക്കും. മെഡിക്കൽ, എഞ്ചിനീയറിംഗ് പഠനത്തിന് ചേരുന്നവർക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. പത്താം ക്ലാസ്സിൽ 60 ശതമാന മാർക്കോടെ വിജയിച്ച് +1 കയറുന്ന പെൺകുട്ടികൾക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുള്ളവരാണ്. പ്രതിവർഷം 20,000 രൂപയാണ് സ്കോളർഷിപ്പ് തുക. മൂന്നു തവനകളിലായിട്ടാണ് തുക ലഭ്യമാകുന്നത്.
എന്നാൽ പെൺകുട്ടികൾക്ക് മറ്റൊരു സ്കോളർഷിപ്പ് ലഭ്യമാണ്. അതിലൂടെ 10000 രൂപയാണ് ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.licindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കുള്ളു. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഈ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ഡിസംബർ 31 വരെയാണ്.
