അങ്കണ്‍വാടി/ ജനറൽ ആശുപത്രിയിൽ ഉൾപ്പടെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാം.

അങ്കൺവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ നൂൽപ്പുഴ, മീനങ്ങാടി, സുൽത്താൻ ബത്തേരി നഗരസഭ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 7. കൂടുതൽ വിവരങ്ങൾ ഐ.സി.ഡി.എസ് സുൽത്താൻ ബത്തേരി ഓഫീസിൽ ലഭിക്കും. ഫോൺ: 04936 222 844, 9188959885.

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൂത്തുപറമ്പ് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം എന്നീ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിര താമസമുള്ളവരിൽ നിന്നും അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 മുതൽ 46 വയസ്സ് വരെയാണ് പ്രായപരിധി. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

വർക്കർ തസ്തികയിലേക്ക് യോഗ്യത – എസ് എസ് എൽ സി പാസായിരിക്കണം. എസ് എസ് എൽ സി തോറ്റ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും എട്ടാം ക്ലാസ് യോഗ്യതയുള്ള പട്ടികവർഗ വിഭാഗക്കാർക്കും അപേക്ഷിക്കാം.
ഹെൽപ്പർ തസ്തികയിലേക്ക് യോഗ്യത – എസ് എസ് എൽ സി തോറ്റവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം.

യോഗ്യരായ ഉദ്യോഗാർഥികൾ ഒക്ടോബർ 05 മുൻപായി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് ഓഫീസിലും പഞ്ചായത്ത് ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പും സമർപ്പിക്കണം. ഫോൺ: 0490 2363090.

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സെക്യൂരിറ്റി ഒഴുവിലേക്ക് ആവശ്യമുണ്ട്. എച്ച്.എം.സി-യുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെപ്റ്റംബർ 23 വൈകിട്ട് അഞ്ചിനു മുൻപ് നേരിട്ട് അപേക്ഷ നൽകണം. യോഗ്യത: എട്ടാം ക്ലാസ് പാസ്. മൂവാറ്റുപുഴ നഗരസഭാ പരിധിയിൽ താമസക്കാരും പ്രായം 30നും 50നും ഇടയിലും ആയിരിക്കണം. ഫോൺ: 0485-2836544.

ആലപ്പുഴ ജില്ലയിലെ ഒരു കേന്ദ്ര-അർധ സർക്കാർ സ്ഥാപനത്തിൽ ബോയിലർ ഓപ്പറേറ്റർ തസ്തികയിൽ ഒരു താത്കാലിക ഒഴുവിലേക്ക് ആവശ്യമുണ്ട്. എസ്.എസ്.എൽ.സിയോ തത്തുല്യ പരീക്ഷയോ പാസ്സായവർക്കും ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് ഉള്ളവർക്കാണ് യോഗ്യത. ബോയിലർ പ്രവർത്തനത്തിലും അറ്റകുറ്റപ്പണിയിലും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 31.03.2022 ന് 35 വയസ് കവിയരുത്. പ്രതിമാസം 30,000 രൂപ ശമ്പളം. താല്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഒക്ടോബർ ഏഴിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവകസന വകുപ്പിന്റെ സഹായത്തോടെ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ആവശ്യമുണ്ട്. വാക്ക് ഇൻ ഇന്റർവ്യൂ വഴിയാണ് ഒരു ഒഴുവിലേക്ക് നിയമനം നടക്കുന്നത്. എം.എസ്‌സി/എം.എ (സൈക്കോളജി) യും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. വേതനം പ്രതിമാസം 12,000 രൂപ.

നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്റ്റംബർ 23ന് രാവിലെ 10.30ന് കോട്ടയം കളക്ടറേറ്റ്, വിപഞ്ചിക ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471- 348666, keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

Leave a Reply