പരീക്ഷയില്ലാതെ ആശുപത്രിയിൽ ജോലി- മിനിമം യോഗ്യത എട്ടാം ക്ലാസ് മുതൽ

ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തില്‍ ജോലി : ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ആശുപത്രി നിര്‍വഹണ സമിതിയുടെ കീഴില്‍ ദിവസവേതന അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ആവശ്യമുണ്ട്.

സ്റ്റാഫ് നേഴ്‌സ്, ഡ്രൈവര്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്,ഓര്‍ത്തോ അറ്റന്‍ഡര്‍ എന്നീ തസ്തികകളിൽ ആണ് അവസരം. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോദർഥികൾ ആവശ്യമായ രേഖകളുമായി ഇന്റർവ്യൂ പങ്കെടുക്കുക.

തസ്തിക തിരിച്ചുള്ള യോഗ്യത വിവരങ്ങൾ :
സ്റ്റാഫ് നേഴ്‌സ് തസ്തികയിൽ ജി എന്‍ എം / ബിഎസ് സി നഴ്‌സിങ്, കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ കഴിഞ്ഞവർക്കാണ് അവസരം. മറ്റ് തസ്തികയിലേക്ക് ഉള്ള യോഗ്യത എസ്എസ്എല്‍സി / ഇക്യുവാലെന്റ്, ഹെവി ലൈസന്‍സ്, പ്ലസ് ടു സയന്‍സ്, എട്ടാം ക്ലാസ് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകള്‍. ഒരു വര്‍ഷം പ്രവൃത്തിപരിചയം.

താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ മെയ് നാലിന് രാവിലെ പത്തിന് കോട്ടത്തറ ആശുപത്രി മിനി ഓപ്പറയില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഇന്റർവ്യൂ പങ്കെടുക്കുമ്പോൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പടെ ആവശ്യമായ രേഖകൾ കരുതുക.

Leave a Reply