നിരവധി ഒഴിവുകൾ- സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം.

പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതിയുടെ കീഴിൽ ജോലി നേടാൻ അവസരം. അപേക്ഷകള്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിനായിട്ടാണ് നിയമിക്കുന്നത്. ഡാറ്റാ എന്‍ട്രിയുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കിയ പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാര്‍ഥികൾക്ക് ആണ് യോഗ്യതയുള്ളത്. അപേക്ഷകര്‍ കാസര്‍കോട് ഐസിഡിഎസ് പരിധിയില്‍ താമസിക്കുന്നവരാവണം. ഡാറ്റാ എന്‍ട്രി ചെയ്യുന്ന ഒരു ഫോമിന് 10 രൂപ വീതം ലഭിക്കും. താല്പര്യമുള്ളവർ ജൂണ്‍ 15ന് രാവിലെ 11ന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ ഉള്ള ശിശു വികസന പദ്ധതി കാര്യാലയത്തില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കുക..

വയനാട് ജില്ലയില്‍ ജില്ലാ സ്പോര്‍ട്സ് കോര്‍ഡിനേറ്റർ ജോലി നേടാൻ അവസരം. താല്പര്യമുള്ളവർ ജൂണ്‍ 17 ന് രാവിലെ 10 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കുക. വയനാട് ജില്ലയില്‍ ഗവ. സ്‌കൂളുകളില്‍ 5 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ കായികാദ്ധ്യാപകര്‍ക്ക് ആണ് യോഗ്യതയുള്ളത്. താല്‍പര്യമുള്ള അധ്യാപകര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, പ്രധാന അദ്ധ്യാപകന്റെ സേവന സാക്ഷ്യപത്രം സഹിതം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഹാജരാകണം.

കാസര്‍കോട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഖര-ദ്രവ മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് റിസോഴ്‌സ്‌പേഴ്‌സണ്‍ തസ്തികയിലേക്ക് നിയമനം നടക്കുന്നു. എഞ്ചിനീയറിംഗ് ബിരുദം കഴിഞ്ഞവർക്കാണ് യോഗ്യതയുള്ളത്. തിരഞ്ഞെടുക്കുന്നവര്‍ക്ക് ഓണറേറിയം വ്യവസ്ഥയില്‍ വേതനം നല്‍കും. ജൂണ്‍ 15ന് മുമ്പ് ജില്ലാ ശുചിത്വ മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9995968221, 8281121308.

കേരഫെഡിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം. മാനേജർ (പ്ലാന്റ്‌സ്), ഡെപ്യൂട്ടി മാനേജർ (പ്ലാന്റ്‌സ്), അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ), അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ), അനലിസ്റ്റ്, ഓപ്പറേറ്റർ (മെക്കാനിക്കൽ), ഓപ്പറേറ്റർ (ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ, ഫയർമാൻ എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 18 വയസ് പൂർത്തിയായിരിക്കണം.

താത്പര്യമുളളതും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ള ഉദ്യോഗാർഥികൾ നിശ്ചിത അപേക്ഷാഫോമിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും സഹിതം ജൂൺ 15 ന് വൈകിട്ട് അഞ്ചിനകം മാനേജിംഗ് ഡയറക്ടർ, കേരാഫെഡ് ഹെഡ് ഓഫീസ്, കേരാ ടവർ, വെളളയമ്പലം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kerafed.com, 0471-2320504, 0471-2322736. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി (വനിത) തസ്തികയിൽ ജോലി നേടാൻ അവസരം. മേൽ പറഞ്ഞ തസ്തികയിൽ രണ്ട് ഒഴിവുകളിൽ ആണുള്ളത്. ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ആയിരിക്കും നിയമനം നടക്കുന്നത്.

താൽപര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽവിലാസം എക്‌സ്പീരിയൻസ്, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനൽ പകർപ്പ് എന്നിവ സഹിതം 14ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്‌സ് വിജയിചവർക്കാണ് യോഗ്യതയുള്ളത്. രജിസ്‌ട്രേഷൻ രാവിലെ 10ന് ആരംഭിക്കും.

കാര്യവട്ടം സർക്കാർ കോളേജിൽ ബോട്ടണിയിൽ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 16ന് രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9495312311.

Leave a Reply