പെൺകുട്ടികൾക്ക് 75 ലക്ഷം രൂപ വരെ

വിവാഹപ്രായമെത്തിയ പെൺമക്കളുള്ള രക്ഷിതാക്കൾക്ക് അവരുടെ ഭാവിജീവിതം ജീവിതത്തെ കുറിച്ച് എന്നും ഒരു ഉൽഘണ്ട തന്നെയാണ്. ഇനി പെൺകുട്ടികൾക്ക് പ്രായപൂർത്തിയാകുമ്പോൾ അവരുടെ കൈകളിൽ എത്തുന്നത് 75 ലക്ഷം രൂപ വരെയാണ്. കേന്ദ്ര സർക്കാരിൻറെ ഒരു പദ്ധതിയാണിത് സുകന്യ സമൃദ്ധി യോജന എന്നാണ് ഈയൊരു പദ്ധതിയുടെ പേര്. പെൺകുട്ടികളുടെ ജീവിതത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്താൻ വേണ്ടി കേന്ദ്രസർക്കാർ തുടക്കം കുറിച്ച ഒരു പദ്ധതിയാണിത്.

നമുക്കുചുറ്റും കേട്ടറിഞ്ഞ ഒരുപാട് തരം ലൈഫ് ഇൻഷുറൻസ് പദ്ധതികൾ ഒരുപാട് തരങ്ങൾ ഉണ്ടെങ്കിലും പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താൻ ഇത്രയും വലിയ ഒരു തുക തന്നെ നൽകുന്ന മറ്റൊരു പദ്ധതിയും നിലവിലില്ല. ഒന്നുമുതൽ പത്തു വയസ്സുവരെ പ്രായമായ പെൺകുട്ടികൾക്കാണ് ഈ ഒരു പദ്ധതിയിലേക്ക് ചേരാൻ സാധിക്കുന്നത്. ചേർന്നു കഴിഞ്ഞ പ്രായപൂർത്തിയാകുന്ന സമയമാകുമ്പോഴേക്കും നമ്മുടെ കൈകളിലേക്ക് വലിയ ഒരു തുക തന്നെ എത്തിച്ചേരുന്നതാണ്.

നമ്മുടെ സമീപത്തുള്ള പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് വഴിയോ ഈ പദ്ധതിയിലേക്ക് ചേരാൻ സാധിക്കുന്നതാണ്. ഈ പദ്ധതിയിലേക്ക് പ്രതിമാസം നമ്മളെ നമ്മളാൽ കഴിയുന്ന ഒരു തുക അടച്ച് കുട്ടിക്ക് 21 വയസ്സ് ആകുമ്പോഴേക്കും 75 ലക്ഷം രൂപ വരെ നമ്മുടെ കൈകളിലേക്ക് എത്തുന്നതായിരിക്കും. ഇപ്പോൾ 7.4 ശതമാനം പലിശ നിരക്കിൽ ആണ് നമുക്ക് ലഭിക്കുന്നത്. ഇതിനായി പെൺകുട്ടിയുടെ ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും രക്ഷിതാക്കളുടെ രേഖകളും ചേർത്ത് സുകന്യ സമൃദ്ധി യോജന യിലേക്ക് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും.

അതിനുശേഷം പെൺകുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ ഈ അക്കൗണ്ട് പെൺകുട്ടിയുടെ പേരിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്നു. 21 വയസ്സു വരെ ആണ് ഈ പദ്ധതിയുടെ കാലയളവ്. ജനിച്ച ഉടനെ തന്നെ ഈ പദ്ധതിയിൽ ചേരുന്ന ഒരു കുഞ്ഞിനെ 15 വർഷത്തോളം ഒരു നിശ്ചിത തുക അടക്കേണ്ടി വരും. അതിനുശേഷമുള്ള ആറു വർഷം തുക അടയ്ക്കേണ്ടതില്ല. ആദായനികുതി വകുപ്പിൻറെ പ്രത്യേക നിയമപ്രകാരം ഈ തുക നമ്മുടെ കൈകളിൽ ഒരുതരത്തിലുള്ള നികുതിയും ഈടാക്കാതെ ആണ് എത്തുന്നത്.

അടവ് പകുതിയാകുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി തുക പിൻവലിക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഏറ്റവും ലാഭകരമായ ആകുന്നത് തുക അടച്ചു തുടങ്ങി 21 വർഷത്തിനുശേഷം പിൻവലിക്കുന്നതാണ്. ഏകദേശം ഒന്നര ലക്ഷം രൂപ വരെയാണ് വാർഷിക നിക്ഷേപമായി വരുന്നത്. ഇത്തരത്തിൽ നിക്ഷേപം ആരംഭിച്ച 21 വർഷത്തിനുശേഷം പിൻവലിക്കുകയാണെങ്കിൽ ഏകദേശം 75 ലക്ഷം രൂപ വരെ നമ്മുടെ കൈകൾ എത്തുന്നതാണ്.

 

Leave a Reply