വിദ്യാർഥികൾക്ക്1000 മുതൽ 50,000 രൂപ വരെ ബാങ്കിൽ സഹായമെത്തി .

നമ്മുടെ രാജ്യത്ത് കേന്ദ്ര-സംസ്ഥാന സർക്കാർ ഓരോ സംസ്ഥാനത്തെയും വിദ്യാർഥികൾക്കുവേണ്ടി ഏറ്റവും കൂടുതൽ ബജറ്റിൽ തുക ചിലവഴിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടിയും അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങൾക്ക് വേണ്ടിയും ഭീമമായ തുക നീക്കി വയ്ക്കാറുണ്ട് . ന്യൂനപക്ഷ മന്ത്രാലയങ്ങൾക്ക് നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നതിന് തുക നൽകാറുണ്ട്. ഇത്തരം സാഹചര്യത്തിൽ 2021 – 22 വർഷങ്ങളിൽ വിവിധ ആനുകൂല്യങ്ങൾ പ്രകാരം ബാങ്ക് അക്കൗണ്ടിലേക്ക് ധനസഹായ വിതരണം ആരംഭിച്ചു കഴിഞ്ഞു .

ഇപ്പോൾ 2022 – 23 അധ്യായന വർഷം ആരംഭിച്ചു ഒരു മാസം പിന്നിട്ടു കഴിഞ്ഞു. വിവിധങ്ങളായ ക്ഷേമ പദ്ധതികളിലേക്കുള്ള അപേക്ഷകൾ വളരെ വൈകാതെ ആരംഭിക്കുമ്പോൾ നിലവിൽ 15 വയസ്സിൽ താഴെയുള്ള വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം രക്ഷിതാവിൻ്റെയും വിദ്യാർത്ഥിയുടെയും പേരിലുള്ള ജോയിൻ ബാങ്ക് അക്കൗണ്ട് ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിൽ വേണം. 15 വയസിനു മുകളിലേക്കുള്ള ആളുകൾക്ക് സ്വന്തം പേരിൽ തന്നെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാൻ സാധിക്കും .

ന്യൂനപക്ഷ സ്കോളർഷിപ്പുകൾ അതുപോലെ എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പ്, മദർ തെരേസ സ്കോളർഷിപ്പ് എന്നപേരിൽ നഴ്സിംഗ് ഡിപ്ലോമ പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന ആളുകൾക്ക് , ഐടിസി റീ ഇംപേർസ്മെൻ്റ് സ്കീം ഐടിഎയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു . അങ്ങനെ നിരവധി ആനുകൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സർക്കാർ സിബിഎസ്ഇ ,ഐസിഎസ്ഇ ,സിലബസ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പ് പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് , പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് പ്ലസ് വൺ മുതൽ കോളേജ് തലം വരെയുള്ള വിദ്യാർഥികൾക്ക്, മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് ടെക്നിക്കൽ ,പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇങ്ങനെ 1000 രൂപ മുതൽ തുടർന്നങ്ങോട്ട് 50,000 രൂപ വരെ നേടുന്നതിനുള്ള അവസരമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത് .

SC , ST വിഭാഗങ്ങളിൽ പെടുന്നവരാണ് എങ്കിൽ ഈ ഗ്രാൻഡ്സ് എന്ന പേരിൽ സംസ്ഥാന സർക്കാരിൻ്റെ ആനുകൂല്യം ഇതെല്ലാം തന്നെ ഇപ്പോൾ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ടെന്ന അറിയിപ്പ് വന്നിട്ടുണ്ട് . കേന്ദ്ര സർക്കാരിൻറെ യുജിസി സ്കോളർഷിപ്പ് ആയ SC/ ST പ്രൊഫഷണൽ സ്കോളർഷിപ്പ് , ഇന്ദിരാഗാന്ധി സിംഗിൾ ഗേൾ ചൈൽഡ് സ്കോളർഷിപ്പുകൾ എല്ലാം ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറ്റം ആരംഭിച്ചുകഴിഞ്ഞു . 2023 വർഷത്തെ അപേക്ഷകളും വളരെ വൈകാതെ തന്നെ ആരംഭിക്കും.

Leave a Reply