കേരള സർക്കാറിൻ്റെ സൈറ്റിലൂടെ നല്ല ജോലി കണ്ടെത്താം

വിവിധ സ്ഥാപനങ്ങളിലേക്ക് വിവിധ വകുപ്പുകളിലേക്കും തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനായി കേരള സർക്കാർ രൂപീകരിച്ച കേരള നോളജ് മിഷൻ എന്ന ഒരു വെബ് പോർട്ടലിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. തൊഴിൽ അന്വേഷിക്കുന്നവർക്ക് ഈയൊരു പോർട്ടലിലൂടെ പുതിയ ജോലികൾ കണ്ടെത്താൻ സാധിക്കും.

അങ്ങനെ ലോകത്ത് വിവിധയിടങ്ങളിൽ ഉള്ള തൊഴിൽദാതാക്കളുമായി നേരിട്ട് ബന്ധപ്പെട്ട അനുയോജ്യമായ തൊഴിൽ കണ്ടെത്താം നൈപുണ്യ പരിശീലനത്തിനും പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനും യുവാക്കൾക്ക് ഉപയോഗപ്പെടുത്താവുന്ന വിശാലമായ ഡിജിറ്റൽ പ്ലാറ്റ്ഫോം ആണിത്.

അടുത്ത അഞ്ചുവർഷം കൊണ്ട് ഏകദേശം 20 ലക്ഷം ആളുകൾക്ക് തൊഴിൽ കണ്ടെത്താൻ പോർട്ടലിലൂടെ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഡേറ്റ അനലിറ്റിക്സ്, മെഷീൻ ലേണിങ്, നിർമ്മിതബുദ്ധി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, സൈബർ സെക്യൂരിറ്റി, എൻജിനീയറിങ് അഗ്രികൾച്ചറൽ കൺസൾട്ടിംഗ്, തുടങ്ങിയ മേഖലകളിൽ പരിശീലനം ലഭിക്കുന്നതിനും വിദേശ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാനും ഇതിലൂടെ സാധിക്കും. ഇതിൻറെ പൂർണ്ണനിയന്ത്രണം കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നോവേഷൻ സ്റ്റാർട്ട്ജിക് കൗൺസിലിനാണ്.

ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് ഇവിടെ (രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക ) 

Leave a Reply