പ്രതിദിനം 50 രൂപ അടച്ചാൽ മതി, 35 ലക്ഷം കിട്ടും. പോസ്റ്റ് ഓഫീസിൽ പദ്ധതിയെ കുറിച്ചറിയാം

പ്രതിദിനം 50 രൂപ വീതം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 35 ലക്ഷം രൂപ കിട്ടുന്ന ഒരു പോസ്റ്റ് ഓഫീസ് പദ്ധതിയെ കുറിച്ചറിയാം. ഒരു നല്ല തുക കിട്ടുന്നതും വിശ്വസിക്കാൻ കഴിയുന്നതുമായ പോസ്റ്റ് ഓഫീസ് പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നത് ഇതാണ് ഉത്തമം . അടുത്തുള്ള പോസ്റ്റ് ഓഫീസിൽ പോയാൽ ഈ നിക്ഷേപ പദ്ധതിയിൽ ചേരാം.

ഗ്രാമീണ മേഖലയിലെ ജനങ്ങളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഇന്ത്യ പോസ്റ്റ് നിരവധി നിക്ഷേപ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിൽ ആകർഷകമായ റിട്ടേൺ ലഭിക്കുക പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ യോജന പദ്ധതി വഴിയാണ് .

ഇതൊരു ആജീവനാന്ത ലൈഫ് ഇൻഷുറൻസ് പോളിസിയാണ്. പോളിസി എടുത്ത് അഞ്ചുവർഷം കഴിയുമ്പോൾ എൻഡോവ്‌മെന്റ് ആഷുറൻസ് പോളിസിയാക്കി മാറ്റാനും അവസരമുണ്ട്. ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ ആനുകൂല്യം ഓഫർ ചെയ്യുന്നതാണ്. പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത് 55,58, 60 പ്രായപരിധിയിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത് പ്രീമിയം അടയ്ക്കാൻ കഴിയുന്ന വിധമാണ് .

ഈ പദ്ധയിൽ ചേരാനുള്ള കുറഞ്ഞ പ്രായം 19 വയസാണ്. 55 വയസ്സ് ആണ് പരമാവധി പ്രായം. 10,000 രൂപയാണ് കുറഞ്ഞ ഗ്യാരണ്ടി തുകയായി അടയ്‌ക്കേണ്ടത്. നാലുവർഷം കഴിഞ്ഞാൽ വായ്പ സൗകര്യം ലഭ്യമാണ്. പോളിസി സറണ്ടർ ചെയ്യാൻ മൂന്ന് വർഷം കഴിയുമ്പോൾ സംവിധാനമുണ്ട്. അഞ്ചുവർഷം മുൻപ് പോളിസി സറണ്ടർ ചെയ്താൽ ബോണസ് ലഭിക്കില്ല.

ഈ പദ്ധതിയുടെ ഏറ്റവും നല്ല പ്രത്യേകത എന്തെന്നാൽ പ്രതിദിനം 50 രൂപ വീതം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ 35ലക്ഷം രൂപ വരെ റിട്ടേൺ ആയി ലഭിക്കും എന്നതാണ്. മാസംതോറും ഏകദേശം 1515 രൂപ പ്രീമിയം തുകയായി വരും. 10ലക്ഷം രൂപ സം അഷ്വേർഡ് ആയിട്ടുളള പോളിസിക്കാണ് ഈ തുക കിട്ടുന്നത്. 55 വയസ് വരെ പ്രീമിയം അടയ്ക്കുന്നതവർക്ക് 31,60,000 രൂപ ലഭിക്കും. 58-ാം വയസിൽ 33,40,000 രൂപയും 60ൽ 34.60 ലക്ഷം രൂപയുമാണ് ലഭിക്കുക.

Leave a Reply