ഇൻസുലേഷൻ ടേപ്പ് നിർമ്മാണം ; കുറഞ്ഞ ചിലവിൽ വീട്ടിലിരുന്ന് ബിസിനസ് തുടങ്ങാം

കേരളത്തിലെ മികച്ച വിപണിയുള്ള ഇപ്പോൾ അന്യ സംസ്ഥാനങ്ങളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന ഒരു പ്രോഡക്റ്റ് ആണ് ഇൻസുലേഷൻ ടേപ്പ് . ഇലക്ട്രിക് വയറിങ് രംഗത്ത് ഇത്തരം ടേപ്പുകൾ വ്യാപകമായി ഉപയോഗിച്ചു വരുന്നു. വലിയ ജംപോ റോളുകൾ വാങ്ങി അതിനെ ഒന്നര മീറ്റർ വീതിയിൽ കട്ട് ചെയ്തെടുത്താണ് ഇൻസുലേഷൻ ടേപ്പുകൾ നിർമ്മിക്കുന്നത് . ടേപ്പിന് നീളം 6 മീറ്റർ , 10 മീറ്റർ ഇങ്ങനെയൊക്കെയാണ് വരുന്നത് .

പത്ത് മീറ്റർ എന്നു പറയുമ്പോഴും പലപ്പോഴും എട്ട് മീറ്റർ , ഒൻപത് മീറ്റർ വരെയൊക്കെയേ ഉണ്ടാകാറുള്ളു . വിവിധ അളവുകളിൽ ഇത് നമുക്ക് കൊടുക്കാൻ സാധിക്കും. റോളുകൾ മുറിച്ച് എടുക്കുന്നതിനായി ഒരു മെഷീൻ ആവശ്യമാണ് . ഇൻസുലേഷൻ ടേപ്പ് മേക്കർ അല്ലെങ്കിൽ ഇൻസുലേഷൻ ടേപ്പ് കട്ടിങ് മെഷീൻ എന്നൊക്കെയാണ് അതിന് പറയപ്പെടുന്ന പേരുകൾ. ഈ മെഷീൻ വില 95000 മുതൽ 1.3 ലക്ഷം , 1.5 ലക്ഷം , മൂന്നു ലക്ഷം എന്നിങ്ങനെ പോകുന്നു . ഈ മെഷീൻ വീട്ടിലെ ചെറിയ സ്ഥല സൗകര്യത്തിൽ തന്നെ സ്ഥാപിക്കാൻ കഴിയും .

സിംഗിൾ ഫേസ് മെഷീനാണ്. ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ പ്രവർത്തിപ്പിക്കാൻ സാധിക്കും. മൈക്രോ അല്ലെങ്കിൽ നാനോ സംരംഭം അതുമല്ലെങ്കിൽ കുടിൽ വ്യവസായം എന്ന് പറയാൻ കഴിയുന്ന ബിസിനസാണ് ഇൻസുലേഷൻ ടേപ്പ് നിർമാണം . ഇതിന് ആവശ്യമായ ജംബോ റോളുകൾ വിപണിയിൽ ലഭ്യമാണ്. ഇലക്ട്രിക്കൽ കടകൾ വഴിയാണ് ഇൻസുലേഷൻ ടേപ്പ് ഏറ്റവുമധികം വിറ്റഴിയുന്നത് . ഡിപ്പാർട്ട്മെൻറ് സ്റ്റോറുകളിലും പലചരക്കു കടകളിലും എല്ലാം ഇൻസുലേഷൻ ടേപ്പ് വിൽക്കുന്നതായി കാണാൻ സാധിക്കും .

ഒരു റോളിൽ നിന്ന് 70 ഇൻസുലേഷൻ ടേപ്പ് എങ്കിലും നിർമ്മിക്കാൻ സാധിക്കും. ഒരു ടേപ്പിന് കുറഞ്ഞത് മൂന്ന് രൂപ എങ്കിലും ലാഭം പ്രതീക്ഷിക്കാം. കേരളത്തിൽ ഇത് കട്ട് ചെയ്ത് വിൽക്കുന്ന സംരംഭകർ വളരെ കുറവാണ്. ഇതിനായി പ്രത്യേകം ടെക്നിക്കൽ നോളേജുകളുടെ ആവശ്യമില്ല. എന്നിരുന്നാലും ഒരു ബിസിനസിലേക്ക് ഇറങ്ങിത്തിരിക്കുമ്പോൾ മാർക്കറ്റ് സ്റ്റഡി ചെയ്ത ശേഷം മാത്രമേ ഇൻവെസ്റ്റ്മെൻ്റിലേക്ക് കടക്കുവാൻ ശ്രദ്ധിക്കുക.

Leave a Reply