പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനം – കേന്ദ്രസർക്കാർ പദ്ധതി

ജോലിയിൽ നിന്നും വിരമിച്ച ശേഷം എല്ലാ മാസവും വരുമാനം ലഭിക്കുന്ന ഒരു കേന്ദ്ര സർക്കാർ പദ്ധതിയുടെ കുറിച്ചാണ് ഇവിടെ പറയുന്നത്. പ്രതിമാസം ചെറിയ തുകകൾ നിക്ഷേപിച്ച് നല്ലൊരു വരുമാനം നൽകുന്ന പദ്ധതിയാണ് നാഷ്ണൽ പെൻഷൻ സ്‌കീം അഥവാ എൻപിഎസ്. 2004 ൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാത്രമായി അവതരിപ്പിച്ച പദ്ധതി 2009 ൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാൻ അവസരം ഒരുക്കിയിരുന്നു. പദ്ധതിയിൽ അപേക്ഷയ്ക്കാൻ യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങി മറ്റു വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

18 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് ആണ് പദ്ധതിയിൽ ചേരാൻ കഴിയുന്നത്. ടയർ 1 & ടയർ 2 എന്നിങ്ങനെ രണ്ട് തരം എൻപിഎസ് പദ്ധതികളാണ് ഉള്ളത്.

ടയർ 1 ൻപിഎസ് പദ്ധതി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് റിട്ടയർമന്റ് സേവിംഗ്‌സ് ആണ്. പ്രതിമാസം കുറഞ്ഞത് 500 രൂപ അടയ്ക്കണം. ഈ നിക്ഷേപ പദ്ധതിക്ക് നികുതിയിളവ് ലഭിക്കും. ഈ പദ്ധതി പ്രകാരം നിക്ഷേപം നടത്തുന്നവർക്ക് റിട്ടയർമെന്റിന് മുൻപേ തന്നെ 40% തുക പല മാസങ്ങളിലായി തിരികെ ലഭിക്കും. ബാക്കി 60% റിട്ടയർമെന്റ് സമയത്ത് മാത്രമേ ലഭിക്കുകയുള്ളു.

ടയർ 2 പദ്ധതി പ്രകാരം പ്രതിമാസം കുറഞ്ഞത് 1000 രൂപയാണ് നിക്ഷേപിക്കേണ്ടത്. കൂടാതെ ഉപഭോക്താവിന് എപ്പോൾ വേണമെങ്കിലും അടച്ച പണം പിൻവലിക്കാം. പക്ഷെ ഇതിൽ നികുതിയിളവുകൾ ലഭിക്കില്ല.

ഈ പദ്ധതി പ്രകാരം പ്രതിമാസം ഒരു ലക്ഷം രൂപ എങ്ങനെ നേടാം. 25 വയസിൽ ഈ പദ്ധതിയിൽ ചേർന്നാൽ പ്രതിമാസം 5000 രൂപ നിക്ഷേപമായി നൽകണം. അങ്ങനെയെങ്കിലും റിട്ടയർമെന്റ് കാലത്ത് ആകെ നിക്ഷേപം 21 ലക്ഷമായിരിക്കും. 10% വാർഷിക നിരക്ക് പ്രതീക്ഷിച്ചാൽ നിക്ഷേപം 1.87 കോടിയാകും.

ഇതിന്റെ 65 % മാറ്റിവച്ചാൽ വിരമിച്ച ശേഷമുള്ള പെൻഷൻ തുകയായി 1.22 കോടി രൂപ വരും. ആന്വിറ്റി നിരത്ത് 10% ആയാൽ പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനമായി ലഭിക്കും. കൂടാതെ 65 ലക്ഷം രൂപ പിൻവലിക്കാനാകും.

എങ്ങനെയാണ് ഈ പദ്ധതിയിൽ അംഗമാകേണ്ടത് : നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫിസ് വഴി എൻപിഎസിൽ ചേരാം. കൂടാതെ ഓൺലൈൻ വഴിയും എൻപിഎസിൽ അംഗമാകാം. ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Leave a Reply