മൊബൈൽ നമ്പർ, ആധാർ കാർഡ് മതി, 8 ലക്ഷം രൂപ വരെ മിനിറ്റുകള്‍ക്കുള്ളില്‍

പഞ്ചാബ് നാഷണൽ ബാങ്ക് നൽകുന്ന ഒരു പേഴ്സണൽ ലോൺ -ൻറെ വിവരങ്ങളാണ് ഇവിടെ പറയുന്നത്. ആധാർ കാർഡ്, മൊബൈൽ നമ്പറും ഉണ്ടെങ്കിൽ 8 ലക്ഷം രൂപ വരെ മിനിട്ടുകൾക്കുള്ളിൽ നിങ്ങൾക്ക് ലഭിക്കുന്നത്. ലോണിന് ആവശ്യമായ രേഖകൾ എന്തൊക്കെ, മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയാണ് ഇവിടെ വിവരിക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നവരാണ് നമ്മളിൽ കൂടുതലും ആളുകൾ. അതിനൊരു പരിഹാരം എന്ന നിലയിൽ നമ്മളെല്ലാം ലോണുകൾ എടുക്കാറുണ്ട്. എന്നാൽ എല്ലാവർക്കും പെട്ടെന്ന് ലോണുകൾ കിട്ടാറില്ല. ബിസിനസ് ലോൺ, പേഴ്സണൽ ലോൺ, കാർഷികലോൺ തുടങ്ങി വിവിധയിനം ലോണുകൾ വ്യത്യസ്തമായ ബാങ്കുകൾ ലഭ്യമാക്കുന്നുണ്ട്. ഇത്തരത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് നൽകുന്ന ഒരു പേഴ്സണൽ ലോൺ ഇൻറെ വിവരങ്ങൾ നോക്കാം.

72 മാസം കൊണ്ട് തിരിച്ചടക്കുന്ന വ്യക്തിഗത വായ്പാ പദ്ധതിയാണിത്. പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ട് എടുത്തിട്ട് ഉള്ളവർക്കാണ് ഈ ലോൺ അപ്ലൈ ചെയ്യാൻ കഴിയുന്നത്. ഓൺലൈനായി അപ്ലൈ ചെയ്യുമ്പോൾ മൊബൈൽ നമ്പർ ആധാർ & കാർഡ് നമ്പർ എന്നിവയാണ് നൽകേണ്ടത്. പി.എൻ.ബി ഇൻസ്റ്റൻഡ് ലോൺ എന്നപേരിൽ ലഭിക്കുന്ന ഈ പേഴ്സണല് ലോണ് വഴി 8 ലക്ഷം രൂപവരെയാണ് നമുക്ക് ലഭിക്കുന്നത്.

ഉപഭോക്താക്കൾക്ക് ഈ ലോണിന് ഓൺലൈനായി തന്നെ അപേക്ഷിക്കാൻ കഴിയു൦. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ (ആധാർ കാർഡുമായി ബന്ധപ്പിച്ചിരിക്കണം)വഴിയാണ് അപ്ലൈ ചെയ്യേണ്ടത്. ഉപഭോക്താവിനെ അല്ലെങ്കിൽ കുടുംബക്കാരുടെ വൈദ്യചികിത്സ, വിവാഹം ചിലവുകൾ, വിദ്യാഭ്യാസ ചിലവുകൾ, യാത്രാ ചിലവുകൾ തുടങ്ങി വ്യക്തിഗത ആവശ്യങ്ങൾക്ക് ഈ ഒരു വായ്പ ലഭിക്കുന്നതാണ്. 72 മാസമാണ് ഈ വായ്പയുടെ തിരിച്ചടവ്.

തിരിച്ചടവ് കാലാവധി, പലിശനിരക്ക്, വായ്പാതുക എന്നിവ ഉപഭോക്താവിന്റെ സിബിൽ സ്കോർ മറ്റു മാനദണ്ഡങ്ങളും നോക്കിയിട്ടും തീരുമാനിക്കുന്നത്. മികച്ച സിവിൽ സ്കോർ ഉള്ളവർക്ക് കുറഞ്ഞ പലിശ നിരക്കിൽ പരമാവധി വായ്പാ തുക, കൂടുതൽ തിരിച്ചടി കാലാവധി ലഭിക്കുന്നതാണ്. ഓൺലൈൻ വഴി നടപടിക്രമങ്ങൾ പൂർത്തിയായി മിനിറ്റുകൾക്കുള്ളിൽ തന്നെ അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആകുന്നത്. ലോണുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പഞ്ചാബ് ബാങ്ക് ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുക.

ഓൺലൈനായി അപ്ലൈ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply