റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്കു മാറ്റാം- അറിയിപ്പ്.
കോട്ടയം: റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാം. സെപ്റ്റംബർ 13 മുതൽ ഒക്ടോബർ 31 വരെയാണ് ഓൺലൈനായി സ്വീകരിക്കുന്നത് എന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അപേക്ഷകൾ അക്ഷയ കേന്ദ്രം മുഖേനയോ https://civilsupplieskerala.gov.in എന്ന വെബ്സൈറ്റിൽ സിറ്റിസൺ ലോഗിൻ മുഖേനയോ സമർപ്പിക്കാം..
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി നേടാൻ അവസരം. അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.ഇതനിനായി അഭിമുഖം ഈ മാസം 15 ന് രാവിലെ 11 മുതല്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ആവശ്യമായ യോഗ്യത -എഞ്ചിനീയറിംഗ് ബിരുദം (അഗ്രികള്‍ച്ചറല്‍/സിവില്‍). അഗ്രികള്‍ച്ചറല്‍ ബിരുദധാരികള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. (ഈ യോഗ്യതയുളള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയുളള ഓവര്‍സീയര്‍) മുന്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതായിരിയ്ക്കും.
താത്പര്യമുളളതും മേൽ പറഞ്ഞ യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04735 252029
കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ഇന്റർവ്യൂ തീരുമാനിച്ചിട്ടുണ്ട്. 2021-2022 വർഷങ്ങളിൽ പ്ലസ്ടു പാസായ യുവതികൾക്ക് ആണ് അവസരം. 18 മുതൽ 20 വയസ്സ് വരെയാണ് പ്രായപരിധി. ഹൊസൂരിലെ ടാറ്റാ ഇലക്ട്രോണിക്സ് കമ്പനിയിലെ ഒഴിവുകളിലേക്ക് ആണ് സെപ്റ്റംബർ 17ന് ഇന്റർവ്യൂ നടക്കുന്നത്. താൽപര്യമുള്ളവർ ഗൂഗിൾ ഫോം പൂരിപ്പിച്ചശേഷം സെപ്റ്റംബർ 17നു കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. വിശദവിവരത്തിന് ഫോൺ-0481 -2563451/2565452.
ഗൂഗിൾ ഫോം പൂരിപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.