കേന്ദ്ര സർക്കാരിൻ്റെ 2000 രൂപയുടെ വിതരണം ആരംഭിക്കുന്നു. ഇത് ചെയ്തില്ലെങ്കിൽ തുക നഷ്ടപ്പെട്ടേക്കാം.

സാധാരണ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് കിസാൻ സമ്മാൻ നിധി. പദ്ധതിയുടെ ഭാഗമായി 2000 രൂപ അടുത്ത മാസം വിതരണം ചെയ്യാൻ പോകുകയാണ്. പതിനൊന്നാമത്തെ ഗഡു ആയിട്ടാണ് ഈ തുക നൽകുന്നത്. പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരമുള്ള ഈ തുക ലഭിക്കുന്നതിന് നിങ്ങൾ ഈ കാര്യങ്ങൾ ഉറപ്പായും ചെയ്യുക. അതിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

കേന്ദ്ര സർക്കാർ ഇന്ത്യയിലെ കർഷകർക്ക് നൽകുന്ന 6000 രൂപയുടെ ഗഡു അടുത്ത മാസം വിതരണം തുടങ്ങാൻ പോകുന്നു. പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി എന്ന പേരിലാണ് ഈ പദ്ധതി അറിയുന്നത്. 3 ഗഡുക്കളായി ഒരു വർഷം 6000 രൂപയാണ് കർഷകരുടെ അക്കൗണ്ടിൽ എത്തുന്നത്. ജൂൺ ആദ്യവാരം തന്നെ ഈ തുക അക്കൗണ്ടിലേക്ക് എത്തുമെന്നാണ് അറിയാൻ സാധിക്കുന്നത്.

ഇലക്ട്രോണിക് കെ.വൈ.സി പ്രക്രിയ പൂർത്തിയാക്കാൻ സമയം അനുവദിച്ചിരുന്നു. തുക ലഭിക്കണമെങ്കിൽ ഈ പ്രക്രിയ ചെയ്തിരിക്കണം. അർഹരായവരുടെ കൈകളിലേക്ക് മാത്രം പദ്ധതി പ്രകാരമുള്ള തുക എത്തി ചേരാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ ഇത്തരം ഒരു പ്രക്രിയ ചെയ്യാൻ ആവശ്യപ്പെട്ടത്. ഇതിന്റെ തുക അർഹതിയില്ലാതെ ഒരുപാട് പേർ കൈപ്പറ്റുന്നതായി അറിയാൻ സാധിച്ചു.

അനർഹമായി തുക കൈപ്പറ്റിയവർക്ക് കൃഷി ഭവൻ വഴി തുക തിരിച്ചടക്കാൻ നോട്ടീസ് നൽകുന്നുണ്ട്. അത് കൊണ്ട് അർഹരായവർ ഉടൻ തന്നെ KYC അപ്‌ഡേഷൻ ഉടൻ പൂർത്തിയാക്കേണ്ടതുണ്ട്. ജൂൺ ആദ്യവാരം തന്നെ തുക ലഭിക്കുന്നതാണ്, അധാർകാർഡും അധാർകാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും ഉപയോഗിച്ച് മൊബൈൽ വഴിയോ ജനസേവ കേന്ദ്ര വഴിയോ പ്രക്രിയ പൂർത്തിയാക്കുക. ഈ വാർത്ത നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യുക.

Leave a Reply