കുടുംബശ്രീയിൽ വീണ്ടും തൊഴിൽ അവസരം. മെയ് 19 വരെ അവസരം.

കുടുംബശ്രീ തൃശ്ശൂർ ജില്ലാ മിഷന് കീഴിൽ ജോലി നേടാൻ അവസരം. വിവിധ സിഡിഎസ്-കളിലായി കമ്മ്യൂണിറ്റി കൗൺസിലർ തസ്തികയിലേക്കാണ് ഒഴിവുള്ളത്. ഈ താൽക്കാലിക ഒഴിവിലേക്ക് ദിവസേന വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിന്നും തപാൽ മുഖേനയോ നേരിട്ടു അപേക്ഷ സ്വീകരിക്കുന്നു.

കുടുംബശ്രീ അംഗങ്ങളായ വനിതകൾക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത്. എം.എസ്.ഡബ്ലിയു / എം.എ സോഷ്യോളജി/ എം.എസ്.സി സൈക്കോളജി എന്നിങ്ങനെയാണ് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. കൂടാതെ ജെൻഡർ റിസോഴ്സ് പേഴ്സണായി മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

പരമാവധി പ്രായപരിധി 45 വയസ്സ് വരെയാണ്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം സിഡിഎസ് സാക്ഷ്യപത്രം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ പ്രായം യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെ ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാംനില, അയ്യന്തോൾ, തൃശ്ശൂർ 6800 3 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 19 വൈകുന്നേരം 4 മണി വരെ. നിശ്ചിത തീയതി കഴിഞ്ഞുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 0487 2362517എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply