കേരള വാട്ടർ അതോറിറ്റിയിൽ നിരവധി ജോലി ഒഴിവുകൾ.

കേരള പി എസ് സി വീണ്ടും നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ തസ്തിക സംബന്ധിച്ചുള്ള വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കാനും (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) തുടർന്ന് വായിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 22/09/2022.

കേരള വാട്ടർ അതോറിറ്റിയിൽ എലെക്ട്രിഷ്യൻ ഒഴിവിലേക്ക് അപേക്ഷിക്കാം. 6 ഒഴിവാണുള്ളത്. 19000/- രൂപ മുതൽ 42900/- രൂപ വരെയാണ് ശമ്പളം. 18 വയസ്സ് മുതൽ 36 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. പ്രായപരിധിയിൽ ഉള്ള ഇളവുകൾ സർക്കാർ ഉത്തരവ് പ്രകാരം അർഹതയുള്ളവർക്ക് ലഭിക്കും.

ആവശ്യമുള്ള യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്ല്യ൦ പാസായിരിക്കണം, എലെക്ട്രിഷ്യൻ / വയർമാൻ, വയർമാൻ ലൈസൻസ് ഉണ്ടായിരിക്കണം. യോഗ്യതയുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ ആയിട്ട് അപേക്ഷിക്കാം.ഒറ്റത്തവണ റെജിട്രേഷൻ വഴിയാണ് ഓൺലൈനായി അപേക്ഷിക്കാൻ കഴിയുന്നത്.

 

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply