തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്സ് , എറണാകുളം, കോഴിക്കോട് മേഖല ഓഫീസുകൾ കീഴിൽ ജോലി നേടാൻ അവസരം. സംസ്ഥാന പുരാരേഖ വകുപ്പിനു വേണ്ടി കേരളം ചരിത്ര പൈതൃക മ്യൂസിയം-ൻറെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രോജക്ടുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
പുരാരേഖകളുടെ വിഷയസൂചിക തയ്യാറാക്കൽ, രേഖകളുടെ ശാസ്ത്രീയ സംരക്ഷണം എന്നിങ്ങനെയുള്ള പ്രോജക്ട്കളിലേക്ക് സൂപ്പർവൈസർ, പ്രോജക്ട് ട്രെയിനികൾ, ഡിടിപി ഓപ്പറേറ്റർ, ലാസ്കർ എന്നിങ്ങനെ തസ്തികയിലേക്കാണ് അവസരമുള്ളത്. തസ്തികകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോം ലഭിക്കുന്നതിനും www.museumkerala.org എന്ന വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.
താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 20, 2021 വൈകുന്നേരം 5 മണിക്ക് മുൻപായി കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർക്ക് അയക്കേണ്ടതാണ്. അപേക്ഷ അയക്കേണ്ട വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള മ്യൂസിയം, പാർക്ക് വ്യൂ, തിരുവനന്തപുരം.
ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.