നിരവധി ജോലി ഒഴിവുകൾ – ഇന്റർവ്യൂ

ഗ്രാമപഞ്ചായത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം
മലപ്പുറം ജില്ലയിൽ തിരുവാലി ഗ്രാമപഞ്ചായത്തിൽ ആണ് അവസരം. ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ ബയോഡാറ്റ സഹിതം ജൂലൈ 22നകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832721148.

പാലക്കാട്‌ ജില്ലയിൽ സ്റ്റാഫ് നേഴ്‌സ് നിയമനം
ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പഴമ്പാലക്കോട് ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ് അല്ലെങ്കിൽ ജനറൽ നഴ്‌സിങ് കൂടാതെ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും കേരള നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്കാണ് യോഗ്യത ഉള്ളത്. 35 വയസ്സ് ആണ് പരമാവധി പ്രായപരിധി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, രജിസ്‌ട്രേഷൻ തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ സഹിതം അപേക്ഷ ജൂലൈ 22 ന് വൈകിട്ട് നാലിനകം ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. അഭിമുഖം ജൂലൈ 26 ന് രാവിലെ 11 ന് ആയിരിക്കും നടക്കുന്നത്. ഫോൺ: 9744654090

കോട്ടയം ജില്ലയിൽ എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം
കേരളത്തിൽ ഉടനീളം പുതുതായി ആരംഭിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ചുകളിലുള്ള ഒഴിവുകളിലേക്ക് ആവശ്യമുണ്ട്. ഈ ഒഴിവുകളിലേക്ക് നിയമിക്കുന്നതിനായി ജില്ലാ എംപ്ലോയബിലിറ്റി സെന്റർ വഴി ജൂലൈ 18ന് അഭിമുഖം നടക്കുന്നു.

ബ്രാഞ്ച് മാനേജർ, ഫീൽഡ് ഓഫീസർ എന്നീ തസ്തികകളിലേക്ക് ആണ് അവസരം. ബിരുദവും കുറഞ്ഞത് 18 മാസം പ്രവൃത്തി പരിചയവുമാണ് ബ്രാഞ്ച് മാനേജർ തസ്തികയിലേക്കുള്ള യോഗ്യത. പ്രായപരിധി 34 വയസ്.

28-30 വയസ്സ് വരെ പ്രായമുള്ളവർക്കും പ്ലസ് ടു /ബിരുദം യോഗ്യതയുള്ളവർക്കുമാണ് ഫീൽഡ് ഓഫീസർ തസ്തികയിലേക്ക അപേക്ഷിക്കാവുന്നത്. പ്രായപരിധി: 28-30

താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 18ന് രാവിലെ 10ന് ബയോഡേറ്റയുമായി എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. വിശദവിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക (ഇവിടെ ക്ലിക്ക് ചെയ്യുക).

Leave a Reply