വിവിധ ജില്ലകളിൽ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാം – പരീക്ഷയില്ല

മഴവില്ല് പ്രോജക്ടിലേക്ക് വോളണ്ടിയറിനെ ആവശ്യമുണ്ട്
എറണാകുളം മഹാരാജാസ് കോളേജില്‍ നടന്നുവരുന്ന മഴവില്ല് പദ്ധതിയിലേക്ക് ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. സര്‍ക്കാരിന്‍റെയും കെ-ഡിസ്കിന്‍റെയും ആഭിമുഖ്യത്തില്‍ കൊച്ചിന്‍ കോര്‍പറേഷന്‍റെ സഹായത്തോടു കൂടിയാണ് ഈ പദ്ധതി നടത്തുന്നത്. ബി.എ, ബി.എസ്.സി ബിരുദം നേടിയവർക്കാണ് യോഗ്യതയുള്ളത്. 21-28 വയസ്സാണ് പ്രായപരിധി. ഓണറേറിയം 7500 രൂപയാണ് . താത്പര്യമുളള ഉദ്യോഗാർഥികൾ mazhavillumaharajas@gmail.com ഇ-മെയില്‍ ഐ.ഡിയിലേക്ക് മെയില്‍ അയക്കുക. ഇന്‍റര്‍വ്യൂ നടത്തുന്ന ദിവസവും സമയവും ഇ-മെയില്‍ അയക്കുന്ന പ്രകാരം അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ 8714619225, 8714619226, 9188617405

ആയുര്‍വേദ ആശുപത്രിയില്‍ നിയമനം
മലപ്പുറം ജില്ലയില്‍ വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കുക്ക് ഒഴുവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ദിവസവേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ളവർ ജൂണ്‍ 29ന് പകല്‍ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. ഏഴാം ക്ലാസ് വിജയിച്ചവര്‍ക്കും 56 വയസ്സ് കവിയാത്തവര്‍ക്കും യോഗ്യതയുണ്ട്. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, വിലാസം എന്നിവ വ്യക്തമാക്കുന്ന അസ്സല്‍ രേഖയും പകര്‍പ്പും സഹിതം എത്തണം.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയമനം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ജോലി നേടാൻ അവസരം. കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഗവ. അംഗീകൃത ജി.എന്‍.എം/ ബി.എസ്.സി. നഴ്‌സിങ് കോഴ്‌സ് ജയിച്ചവർക്കും കേരള നഴ്‌സിങ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷനും കാത്ത്‌ലാബ് പ്രവൃത്തി പരിചയം ഉള്ളവർക്കുമാണ് യോഗ്യതയുള്ളത് . 45 വയസ്സ് ആണ് പരമാവധി പ്രായപരിധി. നിയമന അഭിമുഖം ജൂണ്‍ 29ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. ഫോണ്‍: 0483 2766425.

കോട്ടയം ജില്ലയിൽ കോ-ഓർഡിനേറ്റർ ഒഴിവ്
സാഫ് ഡി.എം.ഇ. പദ്ധതി ജില്ലയിൽ വ്യാപിപ്പിക്കുന്നതിനും പദ്ധതി നടത്തിപ്പിനുമായി മിഷൻ കോ- ഓർഡിനേറ്ററെ ആവശ്യമുണ്ട്. ദിവസവേതനാടിസ്ഥാനത്തിൽ ആയിരിക്കും നിയമിക്കുന്നത്. യോഗ്യത: കമ്മ്യൂണിറ്റി ഡെവലപ്‌മെന്റിൽ എം.എസ്.ഡബ്ല്യു. അല്ലെങ്കിൽ മാർക്കറ്റിംഗിൽ എം.ബി.എ. ടൂവീലർ ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയം. പ്രായപരിധി 35 വയസ്. താത്പര്യമുള്ളവർ ജൂൺ 30ന് രാവിലെ 10 ന് പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം കാരാപ്പുഴയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന വോക്-ഇൻ-ഇന്റർവ്യൂ -ൽ പങ്കെടുക്കുക. വിശദവിവരത്തിന് ഫോൺ: 0481 2566823.

മലപ്പുറം ജിലയിൽ എം.ഐ.എസ് കോര്‍ഡിനേറ്റര്‍, അക്കൗണ്ടന്റ് നിയമനം
സമഗ്രശിക്ഷ കേരളം മലപ്പുറം ജില്ലാ പ്രൊജക്ട് ഓഫീസിന് കീഴിലെ വിവിധ ബി.ആര്‍.സികളില്‍ ആണ് നിയമനം നടക്കുന്നത്. എം.സി.എ/ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് കഴിഞ്ഞവർക്കാണ് എം.ഐ.എസ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ആവശ്യമായ യോഗ്യത . അക്കൗണ്ടന്റ് നിയമനത്തിന് ബി.കോം-ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, രണ്ട് വര്‍ഷത്തെ മുന്‍ പരിചയം (അഭിലഷണീയം) എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകള്‍ ജൂണ്‍ 30ന് വൈകീട്ട് അഞ്ചിനകം ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, സമഗ്ര ശിക്ഷാ കേരളം, മലപ്പുറം, ജില്ലാ പ്രൊജക്ട് ഓഫീസ്, ഡൗണ്‍ഹില്‍ പി.ഒ മലപ്പുറം-676519 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0483 2736953, 2735315.

Leave a Reply