അടുത്തുള്ള സർക്കാർ ആശുപത്രി, കോളേജ് തുടങ്ങി നിരവധി ഓഫീസ് ജോലി ഒഴിവുകൾ

തിരുവനതപുരത്ത് അർദ്ധസർക്കാർ സ്ഥാപനത്തിൽ ഒഴിവ്
സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ ഇ.ടി.ബി, എസ്.സി വിഭാഗങ്ങളിൽ റിഗ്ഗർ ഓൺ കോൺട്രാക്ട് തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. താത്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. പത്താം ക്ലാസ് കൂടാതെ മൂന്നു വർഷ പ്രവൃത്തി പരിചയവും ഉള്ളവർക്കാണ് യോഗ്യത. 18-41 വയസ്സാണ് പ്രായപരിധി. ശമ്പളം പ്രതിമാസം 15,000 രൂപ. യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 25 നകം പേര് രജിസ്റ്റർ ചെയ്യണം.

സ്വാതി തിരുനാൾ സംഗീത കോളജിൽ ജോലി ഒഴിവുകൾ
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിലെ ഡാൻസ് വിഭാഗത്തിൽ ഒഴിവുള്ള സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം), സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോർ ഡാൻസ് (കേരളനടനം) എന്നീ തസ്തികകളിൽ ആണ് അവസരം. താത്കാലിക അടിസ്ഥാനത്തിലും ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. ഇന്റർവ്യൂ 25ന് രാവിലെ 10 ന് കോളജിൽ നടത്തും. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

സർക്കാർ ആശുപത്രിയിൽ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
ചേവായൂര്‍ സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയിലെ ഒ.പി. യില്‍ ഡേറ്റാ എന്‍ട്രി നടത്തുന്നതിനുവേണ്ടി മേയ് 21 രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുള്ള, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്ഥാപനത്തിലെ റിക്രിയേഷന്‍ ഹാളില്‍ എത്തണം. ഫോണ്‍: 0495 2355840.

തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഒഴിവ്
മേൽ പറഞ്ഞ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും diothrissur@gmail.com എന്ന മെയിലിലേക്ക് മെയ് 17നകം അയക്കണം. സര്‍വകലാശാലാ ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാര്‍ത്താ ഏജന്‍സിയുടേയോ എഡിറ്റോറിയല്‍ വിഭാഗത്തിലോ ഉള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് ആണ് യോഗ്യത. പ്രായപരിധി 20നും 40നും മധ്യേ. 89 ദിവസത്തേക്കായിരിക്കും നിയമനം.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കെയർ കോ-ഓർഡിനേറ്റർ ജോലി
തിരുവനന്തപുരം മെഡിക്കൽ കോളജിലെ എ.ആർ.ടി സെന്ററിൽ കെയർ കോ-ഓഡിനേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ മേയ് 17ന് രാവിലെ 10.30ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ -ൽ പങ്കെടുക്കുക. കെ.എസ്.എ.സി.എസിനു കീഴിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്. യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 17ന് 10.30ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്, പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.

മലപ്പുറം ജില്ലയില്‍ കടല്‍ സുരക്ഷായാനത്തില്‍ രക്ഷാഭടന്മാരെ നിയമിക്കുന്നു
കേരള ഫിഷറീസ് വകുപ്പ് കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഏര്‍പ്പെടുത്തുന്ന യന്ത്രവത്കൃത യാനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ റസ്‌ക്യൂ ഗാര്‍ഡുമാരെ താത്കാലിക അടിസ്ഥാനത്തിൽ ആവശ്യമുണ്ട്. കടലില്‍ നീന്താന്‍ വൈദ്യഗ്ധ്യമുളളവരും നല്ല കായികശേഷിയുളളവരും 20 വയസിന് മുകളില്‍ പ്രായമുളളവരുമായ മത്സ്യത്തൊഴിലാളി യുവാക്കള്‍ക്ക് ആണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. (രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളി) താത്പര്യമുളളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച വെള്ള കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയും മറ്റ് യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സഹിതം മെയ് 19ന് രാവിലെ 10.15 ന് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ കൂടികാഴ്ചയക്ക് ഹാജരാകണം. ഫിഷറീസ് വകുപ്പ് മുഖേന ഗോവ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്കും മുന്‍പരിചയമുളളവര്‍ക്കും മുന്‍ഗണന നല്‍കും. ഫോണ്‍: 0494 2667428

Leave a Reply