മുൻഗണനേതര റേഷൻ കാ‍‍ർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം.

മുൻഗണനേതര റേഷൻ കാ‍‍ർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് എങ്ങനെ മാറ്റാം എന്ന് നോക്കാം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടു വരാത്ത മുൻഗണനേതര റേഷൻ കാ‍‍ർഡുകൾ ഓൺലൈനായി അപേക്ഷകൾ നൽകി കൊണ്ട് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാവുന്നതാണ്. അക്ഷയ ലോഗിൻ അല്ലെങ്കിൽ സിറ്റിസൺ ലോഗിൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കാൻ കഴിയുന്നത്. എങ്ങനെ അപേക്ഷിക്കാമെന്നും എന്തൊക്കെയാണ് ആവശ്യമായി വേണ്ടതെന്നും അവസാന തീയതി തുടങ്ങിയ വിവരങ്ങൾ നോക്കാം.

ഇതിനായി കേരള സിവിൽ സപ്ലൈസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം കാർഡ് കൺവെർഷൻ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. കാർഡ് കൺവെർഷൻ എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ കാർഡിലെ നിലവിലുള്ള ഡാറ്റ സംബന്ധിച്ചുള്ള വിവരങ്ങൾ കാണാവുന്നതാണ്. കാർഡിൽ ഉള്ള പൊതുവായ എന്തെങ്കിലും വിവരങ്ങളിലോ അംഗങ്ങളിലെ വിവരങ്ങളോ കാർഡിലെ മറ്റേതെങ്കിലും വിവരങ്ങളിലോ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ ഈ പേജിൽ തന്നെ എഡിറ്റ് ചെയ്ത് സേവ് ചെയ്യാവുന്നതാണ്.

മാറ്റങ്ങൾ ഒന്നും വരുത്തേണ്ടതാവശ്യമില്ലെങ്കിൽ സേവ് ചെയ്യുക. ഇനി എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ചുള്ള രേഖകൾ അപ്ലോഡ് ചെയ്യാനുള്ള ഓപ്‌ഷൻ ഈ പേജിൽ തന്നെ ലഭ്യമാണ്. ഇത്രയും കഴിഞ്ഞാൽ അപേക്ഷ സബ്മിറ്റ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ സമർപ്പിക്കുന്ന ഓൺലൈൻ അപേക്ഷകൾ അതാത് താലൂക്കിൽ പരിശോധിച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്നതാണ്.

മുൻഗണന കാർഡിനുള്ള ഒഴിവുകൾ വരുന്ന പക്ഷം റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയ റേഷൻ കാർഡുകൾ മുൻഗണന കാർഡ് ആയി മാറ്റുന്നതാണ്. കൂടുതൽ വിവവരങ്ങൾക്കും കാർഡിൽ മാറ്റം വരുത്താനും അക്ഷയ അല്ലെങ്കിൽ മറ്റേതെങ്കിലും ജനസേവ കേന്ദ്രങ്ങളെ ബന്ധപ്പെടുക. ആദ്യ ഘട്ടത്തിൽ അപേക്ഷ സ്വീകരിക്കുന്നത് 30.06.2022 വരെയാണ്.

Leave a Reply