കാനഡയിൽ ജോലി നോക്കുന്നവർക്ക് നല്ല അവസരം.

കാനഡയിലേക്ക് ഇനി ഡോക്ടർ എഞ്ചിനീയർ മാനേജർ തുടങ്ങിയ ജോലി മുതൽ റെസ്റ്റോറന്റിൽ ക്ലീനിങ് സ്റ്റാസ്,ഫാമുകളിൽ ഫ്രൂട്ട് പിക്കർ ജോലിക്ക് വരെ നിങ്ങൾക്ക് വർക്ക് വിസ ലഭിക്കും. കാനഡയിലേക്ക് ഉള്ള ഈസി ആയിട്ടുള്ള ഇമിഗ്രേഷൻ പ്രോഗ്രാമിനെ പറ്റിയാണ്.ആദ്യം തന്നെ പറയാം.നിങ്ങൾ ഇപ്പോൾ വിസക്ക് അപ്ലൈ ചെയ്താൽ വിസ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.കൊറോണ വൈറസ് പ്രശനം ഉള്ളത് കൊണ്ട് വിസ കിട്ടാൻ ബുദ്ധിമുട്ടാകും.പക്ഷെ ഈ പ്രശനം കഴിഞ്ഞാൽ ഇത് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം. കാനഡയിലെ RNIP പ്രോഗാം വഴിയാണ് നിങ്ങൾക്ക് ഈ വിസ ലഭിക്കുന്നത്.പക്ഷെ ഇതിലൊരു മാറ്റം വന്നിട്ടുണ്ട്.അതാണ് തുടർന്ന് വിവരിക്കുന്നത്.

കാനഡയിലെ RNIP പ്രോഗ്രാം എന്താണെന്ന് ഒന്ന് നോക്കാം.കാനഡയിൽ ഏകദേശം മൂന്നരക്കോടി ആളുകൾ മാത്രേ ജീവിക്കുന്നുള്ളു. പക്ഷെ ഏരിയ വെച്ച് നോക്കുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് കാനഡ. ഏരിയ വെച്ച് നോക്കുമ്പോ കാനഡയിലെ പോപുലേഷൻ കുറവാണ്,അത് കൊണ്ട് തന്നെ ഒരു 60% ആളുകളും താമസിക്കുന്നത് സിറ്റികളിൽ തന്നെയാണ്.റൂറൽ ഏരിയകളിൽ ആളുകളുടെ എണ്ണം വളരെ കുറവാണ്. ആളുകൾ താമസിക്കുന്നത് കുറവാണെങ്കിലും കോളേജുകളും ഇന്ഡസ്റ്ററികളും ഫാമുകളും ഒക്കെ കൂടുതലായി പ്രവർത്തടിക്കുന്നത് റൂറൽ ഏരിയകളിലാണ്.

ഇങ്ങനെയാണെങ്കിലും ഇത്തരം സ്ഥലങ്ങളിലേക്ക് കാനഡയിൽ നിന്നും അവർക്ക് ജോലിക്കാരെ കിട്ടുന്നില്ല. സിറ്റയിൽ താമസിക്കുന്ന ആരും റൂറൽ ഏരിയയിൽ പോയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല.അത് കൊണ്ട കാനഡ സർക്കാർ കൊണ്ട് വന്ന ഒരു വിസ പ്രോഗ്രാം ആണ് RNIP. അതായത് റൂറൽ ആൻഡ് നോർത്തേൺ ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാം. ഈ പ്രോഗ്രാം കൊണ്ട് അവർ ഉദ്ദേശിക്കുന്നത് പുറം രാജ്യങ്ങളിൽ നിന്നും കാനഡയിലെ റൂറൽ ഏരിയകളിൽ ജോലിക്കാരെ എടുക്കാൻ ആണ്. റൂറൽ ഏരിയകളിലുള്ള ചില കമ്മ്യൂണിറ്റികളിലേക്കാണ് നമുക്ക് ജോലിക്ക് അപേക്ഷിക്കാൻ സാധിക്കുക. RNIP പ്രോഗ്രാമിൽ ഉൾപ്പെടുത്തിയ കമ്മ്യൂണിറ്റികൾ ഏതൊക്കെയാണെന്ന് നോക്കാം.

Community Community website
North Bay, ON Coming soon
Sudbury, ON Coming soon
Timmins, ON Coming soon
Sault Ste. Marie, ON www.welcometossm.com
Thunder Bay, ON www.gotothunderbay.com
Brandon, MB www.economicdevelopmentbrandon.com
Altona/Rhineland, MB www.seedrgpa.com
Moose Jaw, SK Coming soon
Claresholm, AB www.claresholm.ca
Vernon, BC https://rnip-vernon.ca
West Kootenay (Trail, Castlegar, Rossland, Nelson), BC Coming soon

ഏതൊക്കെ ജോലിയിലേക്കാണ് അപ്ലൈ ചെയ്യാൻ സാധിക്കുക എന്ന്നോക്കാം. സ്കിൽ ലെവൽ സീറോ ( റസ്റ്റോറന്റ് മാനേജർ,മൈൻ മാനേജർ,ഷോർ ക്യാപ്റ്റൻ.)സ്‌കിൽ ലെവൽ എ (ഡോക്ടർ ടെന്സിസ്റ്,ആർക്കിടെക്ട്). സ്കിൽ ലെവൽ ബി ( ഷെഫ്, പ്ലംബർ, എലെക്ട്രിഷ്യൻ). സ്കിൽ ലെവൽ സി (ഇൻഡസ്ട്രിയൽ ബുച്ചർസ്, ട്രക്ക് ഡ്രൈവേഴ്സ്,ഫുഡ് ആൻഡ് ബെവെറേഗ് സെർവേഴ്സ് )സ്കിൽ ലെവൽ ഡി (ഫ്രൂട്ട് പീക്കർ, ക്ലീനിങ് സ്റ്റാഫ്,ഓയിൽ ഫീൽഡ് വർക്കർ ).

കൂടുതൽ വിവരങ്ങൾക്ക് www.cic.gc.ce എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.ഈ വിസക്ക് അപ്ലൈ ചെയ്യാൻ നിങ്ങൾക്ക് വർക്ക് എക്സ്പീരിയൻസ് ആവശ്യമാണ്. 1500 മണിക്കൂർ ആണ് വേണ്ടുന്ന ജോലി എക്സ്പീരിയൻസ്. ഗൾഫിൽ ഒക്കെ വർഷങ്ങൾ കൊണ്ട് ജോലി നോക്കുന്നവർക്ക് ഒരു നല്ല അവസരം ആയിരിക്കും. ഇനി നിങ്ങൾക്ക് വേണ്ടതാണ് IELTS സ്കോർ. ഓരോ ജോലിക്കും ഓരോന്നാണ് വേണ്ടുന്ന സ്കോർ.സ്കിൽ ലെവൽ സീറോ&എ ജോലിക്കാന് അപേക്ഷിക്കുന്നതെങ്കിൽ നിങ്ങൾക്ക് സ്കോർ ഏകദേശം 6.5 വേണം.സ്കിൽ ലെവൽ ബി ജോലിക്കാന് അപേക്ഷിക്കുന്നതെങ്കിൽ IELTS സ്കോർ ഏകദേശം 5.5 വേണം. സ്കിൽ ലെവൽ സി ആൻഡ് ഡി ജോലിക്ക് അപേക്ഷിക്കുന്നവർക്ക് സ്കോർ ഏകദേശം 4.5 വേണ്ടി വരും.