വാട്‌സ് ആപ്പിൽ വന്ന മെസേജിൽ ഒരു ലിങ്കിൽ ഒന്ന് തൊട്ടു, അക്കൗണ്ടിൽ നിന്നും 21 ലക്ഷം രൂപ പോയി

വാട്‌സ് ആപ്പിലൂടെ പണം നഷ്ടമായെന്ന് പരാതി. ആന്ധാപ്രദേശിലെ അന്നമയ്യ സ്വദേശിയായ റിട്ടയേർഡ് അദ്ധ്യാപികയായ വരലക്ഷ്മിയുടെ 21 ലക്ഷം രൂപയാണ് വാട്‌സ് ആപ്പിൽ വന്ന മേസേജിലൂടെ നഷ്ടമായത്. ഒരു അജ്ഞാത നമ്പറിൽ നിന്നാണ് മെസേജ് വന്നത്. ഒരു ലിങ്ക് അടങ്ങിയ മെസ്സേജ് ആയിരുന്നു വന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് കാരണം എന്നാണ് പറയുന്നത്.

മെസ്സേജിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തെങ്കിലും അത് ഓപ്പൺ ആകാത്തത് കാരണം അത് ഗൗരവമായി എടുത്തില്ല. ഇതിന് തൊട്ടുപിന്നാലെയാണ് അക്കൗണ്ടിൽ നിന്ന് 21 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടത്. പല തവണകളായി 21 ലക്ഷം രൂപയാണ് ഇവരിൽ നിന്ന് കവർന്നത്. പ്രതിയെപ്പറ്റി യാതൊരു തുമ്പും ലഭിക്കാത്തതിനാൽ അന്വേഷണം മന്ദ​ഗതിയിലാണ് നീങ്ങുന്നത്.

അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം നഷ്ടമായോ എന്ന സംശയം വന്നതോടെയാണ് ബാങ്കുമായി ബന്ധപ്പെട്ടത്. തുടർന്നാണ് 21 ലക്ഷം രൂപ നഷ്ടമായ വിവരം ബാങ്ക് അധികൃതർ അറിയിക്കുന്നത്. പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് വരലക്ഷ്മിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വ്യക്തമായത്.

ഈ അടുത്ത കലനങ്ങളിലായി ഇത്തരത്തിലുള്ള നിരവധി ഓൺലൈൻ തട്ടിപ്പുകളാണ് കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നടന്നതായി റിപ്പോർട്ട് ചെയ്തത്. നിങ്ങൾ വാട്സ് ആപ്പ് പോലെയുള്ള സോഷ്യൽ മെസ്സഞ്ചർ ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇത്തരത്തിൽ പരിചയമില്ലാത്ത നമ്പറിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കുക. സ്ഥിരമായി ഇങ്ങനെയുള്ള മെസ്സേജുകൾ വരുന്നുണ്ടെകിൽ പോലീസിൽ പരാതി നൽകുക.

Leave a Reply